Skip to content
Kerala

കെ.എം.ആർ.എൽ മാത്രം ആലോചിച്ചാൽ പോരല്ലോ, സർക്കാറും ആലോചിക്കേണ്ടതല്ലേ: കൊച്ചി മെട്രോയുടെ പേരുമാറ്റം തള്ളി മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . സർക്കാറിന്റെ പരിഗണനയിൽ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും സർക്കാരുമായി യാതൊരുവിധ ആലോചനയും നടത്താതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാ

N

News Desk

Published on: 21 Aug 2026, 10:05 am

കെ.എം.ആർ.എൽ മാത്രം ആലോചിച്ചാൽ പോരല്ലോ, സർക്കാറും ആലോചിക്കേണ്ടതല്ലേ: കൊച്ചി മെട്രോയുടെ പേരുമാറ്റം തള്ളി മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . സർക്കാറിന്റെ പരിഗണനയിൽ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും  സർക്കാരുമായി യാതൊരുവിധ ആലോചനയും നടത്താതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ സർക്കാരുമായി ഇതുവരെ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും കെ.എം.ആർ.എൽ (KMRL) മാത്രം ആലോചിച്ചതുകൊണ്ട് കാര്യമായില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഭാവിയിലേക്ക് പേര് മാറ്റുമോയെന്ന ചോദ്യത്തിന്, എന്തിനാണ് അത്തരത്തിൽ ആലോചിക്കുന്നതെന്നും കെ.എം.ആർ.എൽ ആലോചിക്കുന്നതിനൊപ്പം സർക്കാറും കൂടി ആലോചിക്കേണ്ടതല്ലേ എന്നും അദ്ദേഹം തിരിച്ചുചോദിച്ചു.

ഇന്നുരാവിലെ പത്രവാർത്ത കണ്ടപ്പോഴാണ് പേരുമാറ്റ വിഷയത്തെക്കുറിച്ച് അറിയുന്നത്. സർക്കാർ അറിയാതെ കെ.എം.ആർ.എൽ സ്വന്തമായി ആലോചിച്ച കാര്യങ്ങളിൽ പ്രതികരിക്കേണ്ട ആവശ്യം പോലുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം ഉയർന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ ഓണം പ്രമാണിച്ച് ക്ഷേമ പെൻഷൻ മുൻകൂറായി നൽകിത്തുടങ്ങിയെന്നും സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടെന്നും സതീശൻ അറിയിച്ചു. മെസ്സി വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും, വീണക്കെതിരായ ഇ.ഡി അന്വേഷണത്തിൽ ബന്ധപ്പെട്ടവർ പ്രതികരിക്കട്ടെയെന്നും ഒരു അന്വേഷണം നടക്കുമ്പോൾ അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്നും അദ്ദേഹം കൂട്ടിടിച്ചേർത്തു.

Related Stories