കേരളത്തിൽ സതീശന്‍ തരംഗമെന്ന് ഏജന്‍സികള്‍, ഹൈക്കമാൻഡിന് റിപ്പോർട്ട് നല്‍കി
തിരുവനന്തപുരം: കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിയോഗിച്ച സ്വകാര്യ ഏജൻസികൾ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.ഡി. സതീശന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വലിയ തോതിൽ തൃപ്തരാണെന്നും സംസ്ഥാനത്ത് അദ്ദേഹത്തിന് അനുകൂലമായ തരംഗമുണ്ടെന്നുമാണ് റിപ്പോർട്ട

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിയോഗിച്ച സ്വകാര്യ ഏജൻസികൾ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.ഡി. സതീശന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വലിയ തോതിൽ തൃപ്തരാണെന്നും സംസ്ഥാനത്ത് അദ്ദേഹത്തിന് അനുകൂലമായ തരംഗമുണ്ടെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എംഎൽഎമാരുടെ പിന്തുണ മാത്രം നോക്കി നേതൃമാറ്റം പോലുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഗ്രൗണ്ട് റിപ്പോർട്ട് തേടിയത്.
മലബാർ മേഖലയിൽ വി.ഡി. സതീശന് ലഭിക്കുന്ന വർധിച്ച ജനപിന്തുണയെക്കുറിച്ച് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന ഗ്രൂപ്പിലെ എംഎൽഎമാർക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ സതീശനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് അണികളിൽ നിന്ന് വലിയ സമ്മർദ്ദം നേരിടേണ്ടി വരുന്നു. പൊതുപരിപാടികളിലും മറ്റും പ്രവർത്തകർ വി.ഡി. സതീശന് വേണ്ടി നേരിട്ട് രംഗത്തിറങ്ങുന്നത് പല നേതാക്കളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
എംഎൽഎമാരുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും, ജനപിന്തുണയുടെ കാര്യത്തിൽ സതീശനെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഗ്രൂപ്പ് സമവാക്യങ്ങളേക്കാൾ ഉപരിയായി വോട്ടർമാരുടെ വികാരം കൂടി പരിഗണിച്ചാകണം ഭാവി തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സതീശനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഗൗരവകരമായ സൂചനയും ഇതിലുണ്ട്.
അതേസമയം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോൺഗ്രസ് എംഎൽഎമാർ വലിയ സമ്മർദ്ദത്തിലാണ്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന് കരുതപ്പെടുന്ന കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സ്വന്തം മണ്ഡലങ്ങളിൽ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാണ്. നാദാപുരത്ത് ഉൾപ്പെടെ നിശ്ചയിച്ചിരുന്ന സ്വീകരണ പരിപാടികൾ പോലും ഇത്തരം പ്രതിഷേധങ്ങൾ കാരണം മാറ്റിവെക്കേണ്ടി വന്നത് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ തെളിവായി മാറുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
