Skip to content
Kerala

പ്രശാന്ത് ശിവന്‍ പല തവണ സ്വവർഗ ലൈംഗിക വൈകൃതത്തിൻ്റെ പേരിൽ പിടിക്കപ്പെട്ട ആള്‍, ബിജെപി ജില്ല പ്രസിഡന്‍റിനെതിരെ സന്ദീപ് വാര്യർ

പാലക്കാട്ടെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാലക്കാട് നഗരത്തിലെ ജനങ്ങളുടെ ജീവിതം “വിയറ്റ്നാം കോളനി”ക്ക് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് ബിജെപി നേതൃത്വത്തെ “ഗുണ്ടാ മാഫിയ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൊലക്കേസ് പ്രതിയെ ജില്ലാ പ

N

News Desk

Published on: 13 Nov 2025, 12:30 pm

പ്രശാന്ത് ശിവന്‍ പല തവണ സ്വവർഗ ലൈംഗിക വൈകൃതത്തിൻ്റെ പേരിൽ പിടിക്കപ്പെട്ട ആള്‍, ബിജെപി ജില്ല പ്രസിഡന്‍റിനെതിരെ സന്ദീപ് വാര്യർ

പാലക്കാട്ടെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാലക്കാട് നഗരത്തിലെ ജനങ്ങളുടെ ജീവിതം “വിയറ്റ്നാം കോളനി”ക്ക് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് ബിജെപി നേതൃത്വത്തെ “ഗുണ്ടാ മാഫിയ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡന്റാക്കിയ നടപടിയിൽ ലജ്ജ രേഖപ്പെടുത്തി. കൂടാതെ പ്രശാന്ത് ശിവന്‍ പല തവണ സ്വവർഗ ലൈംഗിക വൈകൃതത്തിൻ്റെ പേരിൽ പിടിക്കപ്പെട്ട ആളാണെന്നും ആരോപിച്ചു.

പാലക്കാട് നഗരത്തിലെ വിവിധ മേഖലകളിലെ ജനങ്ങൾ വടക്കന്തറ കാര്യാലയത്തിൽ ഇരുന്ന് കണ്ണൻ സ്രാങ്കും വട്ടപ്പള്ളിയും റാവുത്തരും ഒക്കെ പറയുന്നത് അനുസരിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും ഭയം മൂലം മൗനം പാലിക്കാൻ മാത്രം കഴിയുന്ന “കഥയില്ലാതായിപ്പോയ പാവങ്ങളുടെ” കൂട്ടമാണ് പാലക്കാട്ടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ “ഗുണ്ടകളിൽ” നിന്ന് പാലക്കാടിന് മോചനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി നേതൃത്വത്തിനെതിരെ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണം, കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡന്റാക്കാനും ചെയർമാൻ സ്ഥാനാർത്ഥിയാക്കാനും ശ്രമിക്കുന്നു എന്നുള്ളതാണ്. “എല്ലാ അസന്മാർഗിക പ്രവർത്തികളുടെയും ഭാഗമായ, സ്വവർഗ ലൈംഗിക വൈകൃതത്തിൻ്റെ പേരിൽ നിരവധി തവണ പിടിക്കപ്പെട്ട, കൊലയാളിയായ തെരുവ് ഗുണ്ടയെ നേതാവാക്കിയ പാലക്കാട്ടെ ബിജെപിയെ ഓർത്ത് ലജ്ജിക്കുന്നു” എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

പത്ത് വർഷം തുടർച്ചയായി അധികാരത്തിൽ ഇരുന്നിട്ടും, ദശാബ്ദങ്ങളായി ഏകപക്ഷീയമായി ജയിക്കുന്ന മൂത്താന്തറയിലേയും വടക്കന്തറയിലേയുമൊക്കെ വാർഡുകളിൽ വികസനം എത്തിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ലെന്ന് വാര്യർ വിമർശിച്ചു. നല്ല റോഡുകളോ മറ്റ് സൗകര്യങ്ങളോ ഈ മേഖലകളിൽ ഇല്ല. ബാല്യം തൊട്ട് ആർഎസ്എസ് ശാഖയിൽ നിന്ന് പഠിക്കുന്ന അടിമത്ത മനോഭാവം നിറഞ്ഞ അനുസരണയാണ് പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം രൂപപ്പെടാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും, കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ പ്രതീക്ഷയുടെ ചില നാമ്പുകൾ കണ്ടുതുടങ്ങിയതായി സന്ദീപ് വാര്യർ പറയുന്നു. പുതിയ തലമുറയിലെ യുവതീ-യുവാക്കളും സ്ത്രീകളും തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയും കോടികൾ സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്ന ബിജെപി മാഫിയാ നേതൃത്വത്തെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. “സ്വയം പ്രഖ്യാപിത നേതാക്കളായ ബിജെപി ഗുണ്ടകളെ പാലക്കാട്ടെ ജനത വൈകാതെ തള്ളിക്കളയുക തന്നെ ചെയ്യും” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

Related Stories