Skip to content
Kerala

ലീഗുമായി സഹകരിച്ചുപോകാന്‍ സമസ്തയില്‍ ധാരണ; സിഐസി വിഷയം പരിഹരിക്കണമെന്ന് ആവശ്യം

കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ഒഴികെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ ധാരണ. സംഘടനയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി ലീഗുമായുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനാണ് സമസ്തയുടെ ശ്രമം. വരാനിരിക്കു

N

News Desk

Published on: 15 Aug 2025, 10:50 pm

ലീഗുമായി സഹകരിച്ചുപോകാന്‍ സമസ്തയില്‍ ധാരണ; സിഐസി വിഷയം പരിഹരിക്കണമെന്ന് ആവശ്യം

കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ഒഴികെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ ധാരണ. സംഘടനയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി ലീഗുമായുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനാണ് സമസ്തയുടെ ശ്രമം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുക്കുമ്പോള്‍, സമസ്തയുമായി നല്ല ബന്ധത്തില്‍ മുന്നോട്ടുപോകാനാണ് മുസ്ലിം ലീഗും ആഗ്രഹിക്കുന്നത്.

സമസ്തയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരാണെന്നും താനും ഒരു ലീഗ് അനുഭാവിയാണെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുസ്ലിം വിശ്വാസികളുടെ സംരക്ഷകരാകേണ്ട പാര്‍ട്ടിയാണ് ലീഗ്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ന്യൂനപക്ഷ വിഷയങ്ങളില്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിഐസി വിഷയത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു. വാഫി-വഫിയ കോഴ്സുകള്‍ വഹാബിസം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സമസ്തയിലെ നിലവിലെ നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുള്ള നേതാക്കളില്‍ പ്രമുഖനാണ് ഉമര്‍ ഫൈസി മുക്കം.

Related Stories