സ്‌കൂൾ സമയം വൈകീട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന നിർദേശം മുന്നോട്ടു വെച്ച് സമസ്ത
കോഴിക്കോട്: സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാരിന് ബദൽ നിർദേശങ്ങളുമായി സമസ്ത രംഗത്ത്. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം ഒഴിവാക്കി, പകരം വൈകീട്ട് അരമണിക്കൂർ പഠനസമയം നീട്ടണമെന്നാണ് സമസ്ത മുന്നോട്ട് വെച്ച പ്രധാന നിർദേശം. കൂടാതെ, ഓണം, ക്രിസ്മസ് അവധികളിൽ നിന്ന് അധിക പ്രവൃത്തിദിനങ്ങൾ കണ്ടെത്താമെന്നും സമസ്ത

കോഴിക്കോട്: സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാരിന് ബദൽ നിർദേശങ്ങളുമായി സമസ്ത രംഗത്ത്. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം ഒഴിവാക്കി, പകരം വൈകീട്ട് അരമണിക്കൂർ പഠനസമയം നീട്ടണമെന്നാണ് സമസ്ത മുന്നോട്ട് വെച്ച പ്രധാന നിർദേശം. കൂടാതെ, ഓണം, ക്രിസ്മസ് അവധികളിൽ നിന്ന് അധിക പ്രവൃത്തിദിനങ്ങൾ കണ്ടെത്താമെന്നും സമസ്ത നിർദേശിച്ചു.
സമസ്തയുടെ ബദൽ നിർദേശങ്ങൾ
-
- രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം ഒഴിവാക്കുക.
- പകരം വൈകീട്ട് അര മണിക്കൂർ പഠനസമയം വർധിപ്പിക്കുക.
- പാദവാർഷിക, അർധവാർഷിക, മധ്യവേനലവധികൾ കുറച്ച് അധ്യയന സമയം കൂട്ടുക.
- മറ്റ് സംസ്ഥാനങ്ങൾ സ്കൂൾ പ്രവൃത്തിദിനം കൂട്ടിയ രീതികൾ പരിഗണിക്കുക.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചർച്ചയിൽ സമസ്തയുടെ ബദൽ നിർദേശങ്ങൾ മുന്നോട്ട് വെക്കും.
നിലവിലെ സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമസ്തയുടെ പ്രധാന ആശങ്ക. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ടെന്നും, അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
