മായിൻ ഹാജി ഉറച്ച സമസ്തക്കാരന്‍, സമസ്തയെ പരിഗണിച്ചില്ലെന്ന വാദം തള്ളി ഉമർ ഫൈസി മുക്കം
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തക്കാരെ പരിഗണിച്ചില്ലെന്ന തരത്തിലുള്ള വിമർശനങ്ങളെയും വാദങ്ങളെയും തള്ളി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. പുതിയ വഖഫ് ബോർഡ് ചെയർമാനായി നിയമിതനായ എം.സി. മായിൻ ഹാജി നല്ലൊരു ലീഗുകാരൻ മാത്രമല്ല, ഉറച്ച സമസ്തക്കാരൻ കൂടിയാണെന്നും അദ്ദേഹത്തെ ചെയർമാനാക്കിയതിലൂടെ സമസ്തക്ക് വ്

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തക്കാരെ പരിഗണിച്ചില്ലെന്ന തരത്തിലുള്ള വിമർശനങ്ങളെയും വാദങ്ങളെയും തള്ളി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. പുതിയ വഖഫ് ബോർഡ് ചെയർമാനായി നിയമിതനായ എം.സി. മായിൻ ഹാജി നല്ലൊരു ലീഗുകാരൻ മാത്രമല്ല, ഉറച്ച സമസ്തക്കാരൻ കൂടിയാണെന്നും അദ്ദേഹത്തെ ചെയർമാനാക്കിയതിലൂടെ സമസ്തക്ക് വ്യക്തമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും ഉമർ ഫൈസി ചൂണ്ടിക്കാട്ടി.
പുതിയ ബോർഡ് രൂപീകരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയ ഉമർ ഫൈസി, ഭരണത്തിലുള്ള കക്ഷികൾ അവരുടെ പ്രതിനിധികളെ നിയമിക്കുന്നത് സ്വാഭാവികമായ രാഷ്ട്രീയവും സംഘടനാപരവുമായ രീതിയാണെന്ന് ഓർമ്മിപ്പിച്ചു. സമസ്തയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ അവിവേകമാണെന്നും, സമസ്ത നേതാവും പണ്ഡിതനുമായ മായിൻ ഹാജിയുടെ നേതൃത്വം പ്രസ്ഥാനത്തിന് നേട്ടമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എം.സി. മായിൻ ഹാജിക്ക് പുറമെ കുറുക്കോളി മൊയ്തീൻ എം.എൽ.എ, എം.പി. മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അബ്ദുൽ മജീദ് സ്വലാഹി, ജസീം സബാഹ്, സജിന ഫിറോസ്, സിറാസ് ഡി. കപാസി, മദീന ബീഗം എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ. പുതിയ ഭരണസമിതി പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവിധ വിമർശനങ്ങൾക്കിടെയാണ് സമസ്തയുടെ മുതിർന്ന നേതാവിന്റെ ഈ ശക്തമായ പ്രതികരണം.
അതേസമയം, കോടതിയുടെ നിർദേശപ്രകാരമാണ് സമ്പൂർണ്ണ പുനഃസംഘടന നടപ്പിലാക്കിയതെന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുമായി വ്യക്തമായ ചർച്ചകൾ പൂർത്തിയാക്കിയാണ് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കി പുതിയ സമിതിയെ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
