‘ഞങ്ങളെ സഹായിച്ചത് ഇടത് സര്‍ക്കാര്‍’; മഞ്ചേശ്വരത്ത് ഉള്‍പ്പെടെ എല്‍ഡിഎഫിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സമസ്ത എ.പി വിഭാഗം
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം). കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന നിര്‍ണ്ണായകമായ നേതൃയോഗത്തിലാണ് ബിജെപി ജയിക്കാന്‍ സാധ്യതയുളള മഞ്ചേശ്വരം ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം). കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന നിര്‍ണ്ണായകമായ നേതൃയോഗത്തിലാണ് ബിജെപി ജയിക്കാന്‍ സാധ്യതയുളള മഞ്ചേശ്വരം ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനമായത്. സംഘടനയുടെ ഈ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
മണ്ഡലമോ സ്ഥാനാര്‍ത്ഥിയോ നോക്കാതെ ഇടത് മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കണമെന്നാണ് കാന്തപുരം വിഭാഗം അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 1989-ല്‍ സംഘടന പ്രതിസന്ധി നേരിട്ട ഘട്ടം മുതല്‍ ഇന്നുവരെ തങ്ങളെ സഹായിച്ചിട്ടുള്ളത് ഇടതുപക്ഷമാണെന്ന് കാന്തപുരം നേതാവ് സൂപ്പി മദനി ഈ വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു.
‘നമ്മുടെ ആവശ്യങ്ങളില്‍ ആരാണോ നമ്മെ സഹായിച്ചത്, അവരോടൊപ്പം നില്ക്കുക എന്നതാണ് സംഘടനയുടെ നയം’ എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ സംഘടനയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭിച്ച ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വോട്ട് അഭ്യര്‍ത്ഥന. മര്‍ക്കസ് നോളജ് സിറ്റിയിലെ യുന്നാനി കോളേജിന് എയ്ഡഡ് പദവി നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലുടനീളമുള്ള മത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഈ സര്‍ക്കാര്‍ നല്കിയ സഹായങ്ങള്‍ മറക്കാനാവില്ലെന്നും, അതിനാല്‍ തന്നെ 140 മണ്ഡലങ്ങളിലും ഒരേ നിലപാടായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് വര്‍ത്തകള്‍ കേട്ട് പ്രവര്‍ത്തകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും നേതൃത്വം എടുത്ത തീരുമാനം കൃത്യമായി പാലിക്കണമെന്നും സൂപ്പി മദനി ആഹ്വാനം ചെയ്യുന്നുണ്ട്. കേഡര്‍ സംവിധാനത്തിലുള്ള സംഘടന എന്ന നിലയില്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിതായും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്ത എ.പി വിഭാഗത്തിന്റെ ഈ പരസ്യമായ പിന്തുണ മലബാര്‍ മേഖലയിലുള്‍പ്പെടെ എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
