Skip to content
Kerala

മഹിളാ മോർച്ചയുടെ ‘രാഷ്ട്രീയ ബോധത്തിന് നല്ല നമസ്കാരം’; പരിഹാസവുമായ ബി.ജെ.പി സഹയാത്രികൻ ശ്രീജിത്ത് പണിക്കർ

സത്യപ്രതിജ്ഞയ്ക്ക് മുന്നെ തന്നെ യുഡിഎഫ് സർക്കാരിനെതിരെ സമരം നടത്തിയ ബിജെപി പോഷക സംഘടനയായ മഹിളാ മോർച്ചയെ കടുത്ത ഭാഷയിൽ പരിഹസിച്ച് സംഘപരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹിളാ മോർച്ചയുടെ ഈ സമരത്തെയും അവരുടെ രാഷ്ട്രീയ ബോധത്തെയും പരിഹാസരൂപേണ വിമർശിച്ചത്. “അധികാരത്തി

N

News Desk

Published on: 16 May 2026, 10:11 am

മഹിളാ മോർച്ചയുടെ ‘രാഷ്ട്രീയ ബോധത്തിന് നല്ല നമസ്കാരം’; പരിഹാസവുമായ ബി.ജെ.പി സഹയാത്രികൻ ശ്രീജിത്ത് പണിക്കർ

സത്യപ്രതിജ്ഞയ്ക്ക് മുന്നെ തന്നെ യുഡിഎഫ് സർക്കാരിനെതിരെ സമരം നടത്തിയ ബിജെപി പോഷക സംഘടനയായ മഹിളാ മോർച്ചയെ കടുത്ത ഭാഷയിൽ പരിഹസിച്ച് സംഘപരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹിളാ മോർച്ചയുടെ ഈ സമരത്തെയും അവരുടെ രാഷ്ട്രീയ ബോധത്തെയും പരിഹാസരൂപേണ വിമർശിച്ചത്.

“അധികാരത്തിൽ വന്നിട്ടില്ലാത്ത യുഡിഎഫ് സർക്കാരിന്റെ നടപ്പാക്കിയിട്ടില്ലാത്ത പ്രഖ്യാപനം നടന്നില്ല എന്നു പറഞ്ഞു എൽഡിഎഫ് കാവൽ സർക്കാർ ഭരിക്കുമ്പോൾ സമരപോരാട്ടം നടത്തിയ മഹിളാ മോർച്ചയുടെ രാഷ്ട്രീയ ബോധത്തിന് നല്ല നമസ്കാരം”- എന്നാണ് ശ്രീജിത്ത് ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

സംസ്ഥാനത്ത് നിലവിൽ എൽഡിഎഫ് കാവൽ സർക്കാരാണ് ഭരണത്തിലുള്ളത്. യുഡിഎഫ് ഇതുവരെ അധികാരത്തിൽ വന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ, യുഡിഎഫ് നടത്തിയ ഒരു പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച് ഇപ്പോൾ സമരം ചെയ്യുന്നതിലെ യുക്തിയില്ലായ്മയാണ് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തിലില്ലാത്ത ഒരു മുന്നണിക്കെതിരെ, അവരുടെ നടപ്പിലാക്കാത്ത പ്രഖ്യാപനത്തിന്റെ പേരിൽ സമരം ചെയ്യുന്നതിലൂടെ മഹിളാ മോർച്ച തങ്ങളുടെ രാഷ്ട്രീയ അറിവില്ലായ്മയാണ് പ്രകടിപ്പിക്കുന്നതെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.

സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ഒരാൾ തന്നെ ബിജെപിയുടെ മഹിളാ സംഘടനയെ പരിഹസിച്ച് രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ബിജെപിയുടെ ഈ രാഷ്ട്രീയ അബദ്ധത്തെ ട്രോളിക്കൊണ്ട് രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ പോസ്റ്റ് ഇപ്പോൾ ഷെയർ ചെയ്യുന്നത്.

Related Stories