ശമ്പള നിഷേധം: മാധ്യമസ്ഥാപനങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ
മാധ്യമം, മംഗളം ഉൾപ്പെടെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങളിൽ തുടരുന്ന ശമ്പള നിഷേധത്തിനും തൊഴിലാളി വിരുദ്ധ നടപടികൾക്കുമെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുന്നു. ബുധനാഴ്ച കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. മാസങ്ങളായി തുടരുന്ന ശമ്പള കുട

മാധ്യമം, മംഗളം ഉൾപ്പെടെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങളിൽ തുടരുന്ന ശമ്പള നിഷേധത്തിനും തൊഴിലാളി വിരുദ്ധ നടപടികൾക്കുമെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുന്നു. ബുധനാഴ്ച കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്.
മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരത്തോട് മാനേജ്‌മെന്റുകൾ നിഷേധ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകൾ തീരുമാനിച്ചത്. കേരള പത്രപ്രവർത്തക യൂണിയന്റെയും (KUWJ) കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും (KNEF) ആഭിമുഖ്യത്തിലാണ് വർഗ ബഹുജന സമരങ്ങൾ പ്രഖ്യാപിക്കുന്നത്.
സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
അഡ്വ. തമ്പാൻ തോമസ് (എച്ച്.എം.എസ് മുൻ അഖിലേന്ത്യാ പ്രസിഡന്റ്), കെ.പി. രാജേന്ദ്രൻ (എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി), കെ.എൻ. ഗോപിനാഥ് (സി.ഐ.ടി.യു ദേശീയ സെക്രട്ടറി), പദ്മനാഭൻ (ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി), അഡ്വ. റഹ്മത്തുള്ള (എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്), ടോമി മാത്യു (എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി) എന്നിവർ പ്രസംഗിക്കും.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്‌സൺ മാത്യു തുടങ്ങിയ പ്രമുഖ നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ മാധ്യമ മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരേ വിപുലമായ പ്രതിഷേധ പരിപാടികൾക്ക് കൺവെൻഷൻ രൂപം നൽകും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
