വെള്ളാപ്പള്ളി ഡോർ തുറന്ന് സ്വയം മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണ്, ന്യായീകരിച്ച് സജി ചെറിയാൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളി ഡോർ തുറന്ന് സ്വയം കാറിൽ കയറിയതാണെന്നും, പ്രായമുള്ള ആളായതിനാലും നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലുമാവാം അദ്ദേഹം അങ്ങനെ ചെയ്തതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ക

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളി ഡോർ തുറന്ന് സ്വയം കാറിൽ കയറിയതാണെന്നും, പ്രായമുള്ള ആളായതിനാലും നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലുമാവാം അദ്ദേഹം അങ്ങനെ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളിയോ സുകുമാരൻ നായരോ അല്ലെങ്കിൽ ഏതെങ്കിലും ബിഷപ്പോ കയറിയാൽ എന്താണ് കുഴപ്പമെന്നും സജി ചെറിയാൻ ചോദിച്ചു. ഒരു മതനേതാവ് മുഖ്യമന്ത്രിയുടെ കാറിൽ കയറി എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സംഭവം മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതാനും മീറ്ററുകൾക്ക് അപ്പുറത്ത് നിന്നാണ് വെള്ളാപ്പള്ളി കാറിൽ കയറിയതെന്നും, തങ്ങളെല്ലാം നടന്നാണ് വേദിയിലേക്ക് പോയതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന് മറ്റ് പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എൽഡിഎഫിന്റെ നിലപാട് വ്യക്തമാണെന്നും, പാരഡി ഗാനം രചിച്ച ആളിനെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വർഗീയത പ്രചരിപ്പിച്ചപ്പോൾ എൽഡിഎഫ് രാഷ്ട്രീയം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും കുട്ടനാട്ടിൽ മാത്രമാണ് കാര്യമായ തിരിച്ചടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
