മുസ്‌ലിം ജനസംഖ്യ 3%, മിഷിഗണിലെ സഈദിന്റെ ജയം ജനാധിപത്യ സൗന്ദര്യമെന്ന് കെ.ടി. ജലീൽ; 'അപ്പോൾ തവനൂരിലെ ജോയിയുടെ ജയമോ?' എന്ന് സോഷ്യല്‍ മീഡിയ
ജലീലിന്റെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മിഷിഗണിൽ 3 ശതമാനം മാത്രം മുസ്‌ലിം ജനസംഖ്യയുള്ള ഇടത്ത് ഒരു മുസ്‌ലിം സ്ഥാനാർത്ഥി ജയിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ, തവനൂരിലെ വി.എസ്. ജോയിയുടെ വിജയവും ഇങ്ങനെ തന്നെയല്ലേ എന്നും അത് എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്നുമാണ് പലരും ചോദ്യം ഉയർത്തുന്നത്.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മുഹമ്മദ് അൽ സഈദിന്റെ വിജയത്തെ പ്രകീർത്തിച്ച് സിപിഎം നേതാവ് കെ.ടി. ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും അതിനു താഴെ വന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മിഷിഗൺ സ്റ്റേറ്റിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രം വരുന്ന മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലത്തിൽ നിന്നാണ് ഡോ. സഈദ് തെരഞ്ഞെടുക്കപ്പെട്ടതെന്നും, ഇത് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യമാണ് ലോകത്തോട് വിളിച്ചു പറയുന്നതെന്നും കെ.ടി. ജലീൽ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിഭജന രാഷ്ട്രീയത്തിനും വംശീയ നിലപാടുകൾക്കും അമേരിക്കൻ ജനത നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ജലീലിന്റെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മിഷിഗണിൽ 3 ശതമാനം മാത്രം മുസ്‌ലിം ജനസംഖ്യയുള്ള ഇടത്ത് ഒരു മുസ്‌ലിം സ്ഥാനാർത്ഥി ജയിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ, തവനൂരിലെ വി.എസ്. ജോയിയുടെ വിജയവും ഇങ്ങനെ തന്നെയല്ലേ എന്നും അത് എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്നുമാണ് പലരും ചോദ്യം ഉയർത്തുന്നത്. മുസ്‌ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട വി.എസ്. ജോയിയുടെ ജയമാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ പലരും ചൂണ്ടിക്കാണിക്കുന്നത്.
ഈ കമന്റുകൾക്ക് കെ.ടി. ജലീൽ മറുപടി നൽകിയത് ലീഗ് ജയിച്ചത് മതം പറഞ്ഞാണെന്ന പതിവ് ആരോപണം ഉന്നയിച്ചുകൊണ്ടാണ്. ലീഗ് 22 മണ്ഡലങ്ങളിലും ജയിച്ചത് മതം പറഞ്ഞാണെന്നും, ലീഗിന് 22 എം.എൽ.എമാരിൽ ഒന്ന് പോലും ഹിന്ദുവോ ക്രൈസ്തവനോ ഇല്ലെന്നും അദ്ദേഹം മറുപടിയിൽ പറയുന്നു. എം.പിമാരിലും മുസ്‌ലിങ്ങളല്ലാത്തവർ ഇല്ലെന്നും, എസ്.സി-എസ്ടി റിസർവേഷനല്ലാത്ത ഏതെങ്കിലും ഒരു സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പൽ ചെയർമാനോ ക്രൈസ്തവരെയോ ജനറൽ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരെയോ ലീഗ് ആക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
ആന്റണിയെയും ജോയിയെയും ജയിപ്പിച്ചതിന്റെ മഹത്വം പറയുകയല്ല വേണ്ടതെന്നും, കോണി ചിഹ്നത്തിൽ മലപ്പുറത്ത് ഇതര മതസ്ഥരെ മത്സരിപ്പിച്ച് ജയിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് ജലീൽ കമന്റിലൂടെ വ്യക്തമാക്കുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെയും ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ പരാജയത്തെയും പ്രശംസിച്ചുകൊണ്ട് ജലീൽ എഴുതിയ കുറിപ്പും, അതിനു താഴെ ഉയർന്ന തവനൂർ തെരഞ്ഞെടുപ്പ് സംബന്ധിച്ച വാദപ്രതിവാദങ്ങളും നിലവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Related Stories

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 22 hours ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 1 day ago

വ്ളോഗർ ഹൈദർ മധൂർ എം.ഡി.എം.എയുമായി പിടിയിൽ, അറസ്റ്റിലായത് വാഹനപരിശോധനക്കിടെ
web desk · 1 day ago

ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ
web desk · 2 days ago
