Skip to content
Kerala

ശബരിമല വ്രതം: കറുപ്പ് വസ്ത്രം ധരിച്ച വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ചു; ഗോകുലം പബ്ലിക് സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധം

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വ്രതമെടുക്കുന്നതിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ച സംഭവം വിവാദമാകുന്നു. തൃശൂർ എളവള്ളിയിലെ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്കൂളിന്റെ നടപടി മതപരമായ ആചാരങ്ങള

N

News Desk

Published on: 12 Nov 2025, 12:18 pm

ശബരിമല വ്രതം: കറുപ്പ് വസ്ത്രം ധരിച്ച വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ചു; ഗോകുലം പബ്ലിക് സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധം

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വ്രതമെടുക്കുന്നതിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ച സംഭവം വിവാദമാകുന്നു. തൃശൂർ എളവള്ളിയിലെ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്കൂളിന്റെ നടപടി മതപരമായ ആചാരങ്ങളോടുള്ള അവഗണനയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

എളവള്ളി സ്വദേശിയായ വിദ്യാർത്ഥിക്ക് കറുപ്പ് വസ്ത്രം ധരിച്ചെത്തിയതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി സ്കൂളിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വിദ്യാർത്ഥി യൂണിഫോം ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ നിർബന്ധം പിടിച്ചതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കുട്ടിയെ സ്കൂളിലേക്ക് വിടേണ്ടതില്ലെന്ന് അധികൃതർ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശേരിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം നടന്നു. യൂണിഫോം ധരിക്കാതെ വിദ്യാർത്ഥിയെ സ്കൂളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്നാണ് രക്ഷിതാക്കളുടെയും പ്രതിഷേധക്കാരുടെയും പരാതി.

നിരവധി കുട്ടികൾക്ക് സ്കൂളിൽ സമാനമായ അവസ്ഥയുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ, സ്കൂളിന്റെ ഈ നിലപാട് നിയമാവലിയുടെ ഭാഗമാണ് എന്നാണ് സ്കൂൾ പ്രിൻസിപ്പൽ ഹിന്ദു ഐക്യവേദി നേതാക്കന്മാരോട് വിശദമാക്കിയത്. ശബരിമല വ്രതമെടുക്കുന്ന വിദ്യാർത്ഥിയുടെ കാര്യത്തിൽ സ്കൂൾ മാനേജ്‌മെന്റ് സ്വീകരിച്ച ഈ നിലപാട് തൽക്കാലം തുടരുമെന്നാണ് സൂചന.

Related Stories