Skip to content
Kerala

ശബരിമല സ്വർണക്കൊള്ള ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാൻ സി പി എം ശ്രമം

ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, കേസിനെ വർഗീയവൽക്കരിക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപം. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന സ്വർണം വിറ്റഴിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രാഥമിക സൂചന. കേസിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെ

N

News Desk

Published on: 25 Dec 2025, 2:45 pm

ശബരിമല സ്വർണക്കൊള്ള ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാൻ സി പി എം ശ്രമം

ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, കേസിനെ വർഗീയവൽക്കരിക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപം. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന സ്വർണം വിറ്റഴിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രാഥമിക സൂചന. കേസിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ബിസിനസ് ലോകത്ത് ‘ഡി മണി’ (ഡയമണ്ട് മണി) എന്നാണ് ഇയാൾ അറിയപ്പെടുന്നത്.

എന്നാൽ, ബാലമുരുകൻ എന്ന പേരിനെ ദാവൂദ് മണി എന്ന് തെറ്റായി ചിത്രീകരിച്ച് കേസിനെ ഹിന്ദു-മുസ്‌ലിം പ്രശ്നമാക്കി മാറ്റാന്‍ സിപിഎം ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്.  സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലമുരുകനെ ‘ദാവൂദ് മണി’ എന്ന് വിശേഷിപ്പിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബാലമുരുകൻ നിമിഷങ്ങൾക്കുള്ളിൽ ‘ദാവൂദ്’ ആയി മാറിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉയരുന്ന വിമർശനം.

അനിൽകുമാറിന്റെ ഈ പോസ്റ്റ് നിരവധി സിപിഎം അനുകൂല ഫേസ്ബുക്ക് ഹാൻഡിലുകൾ നിമിഷങ്ങൾക്കകം പങ്കുവെച്ചു. പാർട്ടിയുടെ സൈബർ വിംഗും ഇതേ വ്യാജപ്പേര് ഉപയോഗിച്ച് വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളുടെ അറസ്റ്റോടെ പാർട്ടി പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ, ജനശ്രദ്ധ തിരിച്ചുവിടാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ പ്രതിരോധിക്കാനുമാണ് ഇത്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശബരിമല സ്വർണക്കൊള്ള കേസിലെ യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവന്ന പേരുകൾ മറച്ചുവെച്ച് വർഗീയ വികാരം ഇളക്കിവിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതത്രെ.

അന്വേഷണത്തിൽ നിന്നും നേതാക്കളിലേക്കുള്ള പടികൾ ഒഴിവാക്കാൻ കൃത്രിമമായ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. ബാലമുരുകൻ എങ്ങനെ ദാവൂദ് മണിയായി മാറി എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ പാർട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Related Stories