ശബരിമലയിലെ സ്വർണപ്പാളി വിവാദം: വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു, തിരിമറി നടന്നെന്ന് ഹൈകോടതി
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ. ശബരിമല ക്ഷേത്രത്തിൽനിന്ന് ഇളക്കി മാറ്റിയ സ്വർണപ്പാളികൾ കോടിക്കണക്കിന് രൂപയ്ക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചു എന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സ്വർണപ്പാളികൾ
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ. ശബരിമല ക്ഷേത്രത്തിൽനിന്ന് ഇളക്കി മാറ്റിയ സ്വർണപ്പാളികൾ കോടിക്കണക്കിന് രൂപയ്ക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചു എന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
സ്വർണപ്പാളികൾ വിറ്റഴിച്ചതിന് പിന്നിലെ കാരണങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ശനിദോഷം അകറ്റുന്നതിനും ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് ഈ തിരിമറി നടത്തിയതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി. സുനിൽകുമാർ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.
കോടതിയുടെ അടിയന്തര പരിഗണന
വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിലവിൽ പരിശോധിക്കുകയാണ്. കേസ് ലിസ്റ്റിൽ മൂന്നാമതായി ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇതിലെ വിവരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് കോടതി ഈ റിപ്പോർട്ട് ആദ്യ ഐറ്റമായിത്തന്നെ പരിഗണിക്കുകയായിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
