വിജയകുമാര്‍ 24 വിട്ട് ബിഗ് ടിവിയില്‍, മാധ്യമരംഗത്ത് വന്‍ അഴിച്ചുപണി, കേരളം പിടിക്കാന്‍ ആര്‍എസ്എസ് ‘ബൃഹദ് പദ്ധതി’
കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് ആര്‍എസ്എസ് ബൃഹദ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവി, ബിഗ് ടിവി എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനാണ് ആര്എസ്എസ്നീക്കം. ഇടതുപക്ഷ ലൈന്‍ സ്വീകരിച്ച് എല്ഡ

കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് ആര്‍എസ്എസ് ബൃഹദ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവി, ബിഗ് ടിവി എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനാണ് ആര്എസ്എസ്നീക്കം.
ഇടതുപക്ഷ ലൈന്‍ സ്വീകരിച്ച് എല്‍ഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനുള്ള പദ്ധതിയാണ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടക്കുന്നത്. അതേസമയം, മൃദു കോണ്‍ഗ്രസ് ലൈന്‍ സ്വീകരിച്ച് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കാനാണ് ബിഗ് ടിവി ലക്ഷ്യമിടുന്നത്. ഈ രണ്ട് ചാനലുകളിലൂടെയും കേരളത്തിലെ രാഷ്ട്രീയ ഗതിമാറ്റാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.
ഈ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ്. വിജയകുമാറിന്റെ അപ്രതീക്ഷിത രാജി എന്നാണ് സൂചന. ചീഫ് എഡിറ്റര്‍ ആര്. ശ്രീകണ്ഠന് നായരുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന വിജയകുമാറിന്റെ പടിയിറക്കം ചാനല്‍ മാനേജ്മെന്റിനെ ഞെട്ടിച്ചിട്ടുണ്ട്. മറ്റ് പലരും ചാനല്‍ വിട്ടപ്പോഴും വിജയകുമാര്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് ശ്രീകണ്ഠന് നായര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ 24-ലെ സംഘി നരേറ്റീവുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയകുമാറിനെ ആര്‍എസ്എസ് ഇടപെടലിലൂടെ പുതിയ ദൗത്യത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം.
വിജയകുമാറിന്റെ രാജി 24-ലെ മറ്റ് ജീവനക്കാരെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചാനലിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും വിജയകുമാറിനെപ്പോലൊരാള് രാജി വെച്ചത് ജീവനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വിജയകുമാറിനെപ്പോലെയുള്ള ഉന്നതര്‍ മാറുന്നത് മറ്റ് ജീവനക്കാരുടെ നിലപാടുകളെയും സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ചാനലിനകത്ത് വലിയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
അതേസമയം, സംഘപരിവാര്‍ ബന്ധമുള്ളവര്‍ തലപ്പത്തേക്ക് എത്തിയതോടെ ബിഗ് ടിവിയിലേക്ക് മാറാന്‍ നിശ്ചയിച്ചിരുന്ന പല മാധ്യമപ്രവര്‍ത്തകരും പിന്മാറുന്നതായാണ് വിവരം. സുജയയും വിജയകുമാറും അടക്കം ആര്‍എസ്എസ് വിരുദ്ധ നിലപാടുള്ള മാധ്യമപ്രവര്‍ത്തകര്‍ അവിടെ തുടരുന്നത് വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ചാനലിന്റെ സംഘി ബന്ധം നേരത്തെ തന്നെ പുറത്തുവന്നത് അതിന്റെ വിശ്വാസ്യതയെ ബാധിച്ചതില്‍ ബിഗ് ടിവി ഉടമകളും അസ്വസ്ഥരാണ്. തുടക്കത്തില്‍ തന്നെ ചാനലിന് നേരിട്ട ഈ പ്രതിസന്ധി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
