ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം നേതാവിന് ക്രൂരമർദനം; ആറ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ഭക്തിഗാന പരിപാടിയിൽ ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം നേതാവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചു. പാലോട് ഇലവുപാടത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഐഎം ഇലവുപാടം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന

ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ഭക്തിഗാന പരിപാടിയിൽ ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം നേതാവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചു. പാലോട് ഇലവുപാടത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഐഎം ഇലവുപാടം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ചല്ലിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പരിപാടിയിൽ ഗണഗീതം പാടിയതിനെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാൻ ശശിധരന് നേരെ ആക്രമണമുണ്ടായത്. കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും അടിച്ച ഷാനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മർദനത്തിൽ ഷാനിന്റെ കൈക്ക് പൊട്ടലേൽക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഷാനിന്റെ ആരോഗ്യനില പോലീസ് നിരീക്ഷിച്ചു വരികയാണ്.
ആക്രമണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരെ പിടികൂടി. പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
