Skip to content
Kerala

റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല: വ്യക്തമാക്കി ആർപിഎഫ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിൽ, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അത്തരം സംഭവങ്ങളില്ലെന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിലെ എല്ലാ ക്യാമറകളും വി

N

News Desk

Published on: 26 Feb 2026, 10:53 am

റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല: വ്യക്തമാക്കി ആർപിഎഫ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിൽ, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അത്തരം സംഭവങ്ങളില്ലെന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിലെ എല്ലാ ക്യാമറകളും വിശദമായി പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചാണ് ഇവർ എത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നു. മന്ത്രിയുടെ കഴുത്തിന് നേരെ ചാടിവീണ് ആക്രമിക്കാൻ ശ്രമിച്ചതായും തടയാൻ ശ്രമിച്ച ഗൺമാൻ എം.എസ്. അഭിലാഷിനെ മർദ്ദിച്ചതായും മൊഴിയിലുണ്ട്. ഗൺമാന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വന്ദേഭാരത് എക്‌സ്പ്രസിൽ കയറാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധവും തുടർന്നുണ്ടായ സംഭവങ്ങളും. സംഭവത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തെത്തുടർന്ന് ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Related Stories