വിധിപ്പകര്‍പ്പില്‍ ‘ഗ്രാന്‍ഡ് മുഫ്ത്തി’ വാട്ടര്‍മാര്‍ക്ക് എങ്ങനെ വന്നു, വിശദീകരണവുമായി കാന്തപുരത്തിന്റെ ഓഫീസ്
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച ആശ്വാസ വാര്‍ത്തയ്ക്ക് പിന്നാലെ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വിധിപ്പകര്‍പ്പിലെ ഒരു വാട്ടര്‍മാര്‍ക്ക്. പുറത്ത് വന്ന വിധി പകര്‍പ്പില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറിന്റെ സ്വയം പ്രഖ്യാപിത പദവിയായ ‘ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന് രേഖപ്പെടുത്

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച ആശ്വാസ വാര്‍ത്തയ്ക്ക് പിന്നാലെ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വിധിപ്പകര്‍പ്പിലെ ഒരു വാട്ടര്‍മാര്‍ക്ക്. പുറത്ത് വന്ന വിധി പകര്‍പ്പില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറിന്റെ സ്വയം പ്രഖ്യാപിത പദവിയായ ‘ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ വാട്ടര്‍മാര്‍ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ഒരു വിദേശ രാജ്യത്തെ കോടതിയുടെ വിധിയില്‍ ഇത്തരമൊരു വാട്ടര്‍മാര്‍ക്ക് വന്നത് രേഖയുടെ ആധികാരികതയെ സംശയത്തിലാക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍, ഈ വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി കാന്തപുരത്തിന്റെ ഓഫീസും വിഷയത്തിലെ നിയമോപദേശകന് അഡ്വ. കെ.ആര്. സുഭാഷ് ചന്ദ്രനും രംഗത്തെത്തി.
വിധിപ്പകര്‍പ്പ് നൂറുശതമാനം ആധികാരികമാണെന്ന് ഉറപ്പുനല്‍കിയ അവര്‍, വാട്ടര്‍മാര്‍ക്ക് മനഃപൂര്‍വം ചേര്‍ത്തതാണെന്നും സമ്മതിക്കുന്നു.
വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിനെ കുറച്ചുകാണിക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമം നടന്നെന്നും, ആ പ്രചാരണങ്ങളെ പ്രതിരോധിക്കാനും അദ്ദേഹത്തിന്റെ പങ്ക് ഉറപ്പിക്കാനുമാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നുമാണ് വിശദീകരണം. ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ നിര്‍ണായകമായൊരു നേട്ടം, അതിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു ഈ വാട്ടര്‍മാര്‍ക്ക് എന്ന് ചുരുക്കം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
