Skip to content
Kerala

തൃശൂരിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു ബസ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പത്മിനിക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുദത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരി

N

News Desk

Published on: 19 Jul 2025, 12:29 pm

തൃശൂരിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു  ബസ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പത്മിനിക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുദത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പത്മിനിയെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില ഗുരുതരമായി തുടരുകയാണ്. തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണുദത്ത്.

അപകടത്തിന് കാരണം റോഡിലെ കുഴികളും അധികാരികളുടെ അനാസ്ഥയുമാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ മുന്നറിയിപ്പ് ബോർഡുകളോ അപായസൂചനകളോ ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

Related Stories