Skip to content
Kerala

ചൂട് കടുക്കുന്നു; മാളം വിട്ടിറങ്ങി പാമ്പുകൾ, ജാഗ്രത വേണമെന്ന് വനംവകുപ്പ്

സംസ്ഥാനത്ത് ചൂട് അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ വ്യാപകമായി മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ പ്രത്യേക കർമ്മപദ്ധതി ആവിഷ്‌കരിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് അറിയിച്ചു. നിലവിൽ പാമ്പുകളുട

N

News Desk

Published on: 24 Apr 2026, 10:53 am

ചൂട് കടുക്കുന്നു; മാളം വിട്ടിറങ്ങി പാമ്പുകൾ, ജാഗ്രത വേണമെന്ന് വനംവകുപ്പ്

സംസ്ഥാനത്ത് ചൂട് അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ വ്യാപകമായി മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ പ്രത്യേക കർമ്മപദ്ധതി ആവിഷ്‌കരിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് അറിയിച്ചു. നിലവിൽ പാമ്പുകളുടെ മുട്ട വിരിയുന്ന സമയമായതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വീടിനും പരിസരത്തുമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊന്തക്കാടുകൾ എന്നിവ പാമ്പുകളുടെ ആവാസകേന്ദ്രങ്ങളാകാൻ സാധ്യതയുള്ളതിനാൽ അവ അടിയന്തരമായി നീക്കം ചെയ്യണം. പരിസരങ്ങളിൽ ഭക്ഷ്യാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് എലികളെ ആകർഷിക്കുകയും, എലികളെ പിടിക്കാനായി പാമ്പുകൾ വീടിനുള്ളിലേക്കും പരിസരത്തേക്കും എത്താൻ കാരണമാവുകയും ചെയ്യും. അതിനാൽ പരിസര ശുചിത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പുറത്ത് കളിക്കുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണം. പാമ്പുകളെ കണ്ടാൽ അവയെ സ്വയം പിടിക്കാൻ ശ്രമിക്കാതെ, വനംവകുപ്പിന്റെ പരിശീലനം ലഭിച്ച സർപ്പ വോളണ്ടിയർമാരുടെ സഹായം തേടണം. ഇതിനായി ഏകദേശം 3600-ഓളം വോളണ്ടിയർമാരുടെ സേവനം സംസ്ഥാനത്തുടനീളം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റാൽ മുറിവിന് മുകളിൽ തുണി കൊണ്ട് മുറുക്കി കെട്ടാനോ സോപ്പിട്ട് കഴുകാനോ പാടില്ലെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കടിയേറ്റ ആളെ എത്രയും വേഗം പാമ്പുവിഷ ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.

Related Stories