Skip to content
Kerala

രിസാല വിവാദം: എഡിറ്റോറിയൽ ബോർഡിലെ മുസ്ലിം വിരുദ്ധ ‘മാതൃഭൂമി’ സാന്നിധ്യം തുറന്നുകാട്ടി ആക്ടിവിസ്റ്റ്

രിസാല വാരികയില്‍ ‘അരുത്, മുഹമ്മദ് സിയാനെ വില്‍ക്കരുത്’ എന്ന തലക്കെട്ടില്‍ ‘സഞ്ജയന്‍’ എന്ന പേരില്‍ വന്ന ലേഖനവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി കാന്തപുരം എപി വിഭാഗം നേതാവ് ജവാദ് മുസ്തഫവി രംഗത്ത്. ‘സിയാന്റെ ഭാഷണത്തിലെ അകാല മൂതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണെന്നും ശരിയായ ശിക്ഷണ

N

News Desk

Published on: 19 Aug 2026, 4:10 pm

രിസാല വിവാദം: എഡിറ്റോറിയൽ ബോർഡിലെ മുസ്ലിം വിരുദ്ധ ‘മാതൃഭൂമി’ സാന്നിധ്യം തുറന്നുകാട്ടി ആക്ടിവിസ്റ്റ്

രിസാല വാരികയില്‍ ‘അരുത്, മുഹമ്മദ് സിയാനെ വില്‍ക്കരുത്’ എന്ന തലക്കെട്ടില്‍ ‘സഞ്ജയന്‍’ എന്ന പേരില്‍ വന്ന ലേഖനവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി കാന്തപുരം എപി വിഭാഗം നേതാവ് ജവാദ് മുസ്തഫവി രംഗത്ത്. ‘സിയാന്റെ ഭാഷണത്തിലെ അകാല മൂതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണെന്നും ശരിയായ ശിക്ഷണത്തിലൂടെ കുട്ടിയാക്കണം’ എന്നുമുള്ള കാന്തപുരം വിഭാഗത്തിന്റെ കീഴിലിറങ്ങുന്ന രിസാലയിലെ ലേഖനത്തെയാണ് മുസ്തഫവി തള്ളിയത്.

പ്രായപൂര്‍ത്തിക്ക് തന്നെ ആധുനിക ഭരണകൂടങ്ങളുടെ മാനദണ്ഡമല്ല രിസാല പ്രതിനിധീകരിക്കുന്ന സുന്നി പ്രസ്ഥാനത്തിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. മൈനറായ കുട്ടികളെ മതവിശ്വാസം പരിശീലിപ്പിക്കുന്നതിനോടും ചേലാകര്‍മ്മം ചെയ്യുന്നതിനോടും മറ്റ് ചില ‘സഞ്ജയന്മാര്‍’ ഇതേ ആക്ഷേപങ്ങളാണ് ഉന്നയിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതൃഭൂമിയിലെ ഇടത് മുസ്ലിം വിരുദ്ധതയില്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ഒരാള്‍ ‘സഞ്ജയന്‍’ എന്ന പേരില്‍ രിസാലയില്‍ എഴുതിയ ലേഖനത്തിന്റെ ഉത്തരവാദിത്വം സുന്നികള്‍ക്കോ സമസ്തയ്‌ക്കോ ഏറ്റെടുക്കേണ്ടതില്ലെന്ന് ജവാദ് മുസ്തഫവി തുറന്നടിച്ചു.

മാതൃഭൂമി പശ്ചാത്തലമുള്ള വ്യക്തിയുടെ സാന്നിധ്യവും അതിലൂടെ വന്ന നിലപാടുകളും സംഘടനയുടെ ചുമലില്‍ വെച്ചുകെട്ടേണ്ടതില്ലെന്നാണ് മുസ്തഫവി നല്‍കുന്നത്.

തിരൂരിലെ വൈറല്‍ താരം ‘കുട്ടിസഖാവ്’ മുഹമ്മദ് സിയാന്റേത് അമിത മുതിര്‍ച്ചയാണ്. അത് പരിഹരിക്കപ്പെടേണ്ട വൈകല്യമാണ്. ഇന്‍സ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്ഫോം ആണ്. കുട്ടികള്‍ അത് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഉള്ളടക്കത്തിന് നിയന്ത്രണം ഉണ്ട്. സെന്‍സിറ്റീവ് ഒന്നും പാടില്ല. അക്കൗണ്ട് നീക്കിയത് മെറ്റയുടെ തീരുമാനം ആണ്. സിയാന്റെ കവിളില്‍ കുത്തി വേദനിപ്പിക്കാതെ അത് അവനെ ബോധ്യപ്പെടുത്തണമെന്നാണ് രിസാല ലേഖനത്തില്‍ പറയുന്നത്.

മുതിര്‍ന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെയ്തു കാണുമ്പോള്‍ കൗതുകം തോന്നും. എന്നാല്‍ അത് അശ്ലീലമാണ്. പിണറായി മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ ദ വാക്കിന്റെ അര്‍ഥം പഠിക്കണം. ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും സിയാന്റെ വ്യവഹാര വിഷയമല്ല. മുതിര്‍ന്നവര്‍ക്ക് ആര്‍ത്തുചിരിക്കാന്‍ കുഞ്ഞുനാവില്‍ നിന്ന് വലിയ വാക്കുകള്‍ പുറന്തള്ളരുത്. രാഷ്ട്രീയത്തിന് ആളെക്കൂട്ടാന്‍ സിയാനെ ഉപയോഗിക്കുകയാണ് എന്നും ലേഖനത്തില്‍ പറയുന്നു.

 

Related Stories