അന്ന് ‘അപമാനിച്ച’ വേണു ഇപ്പോൾ കാൽകീഴിൽ, പക വീട്ടി സുജയ പാർവതി
കൊച്ചി: പഴയ ചാനലിൽ മാനേജിങ് എഡിറ്ററായിരിക്കെ തന്നെ വാർത്താ വായനയിൽ നിന്ന് മാറ്റി നിർത്തിയയാളോട് പക വീട്ടി സുജയ പാർവതി. അന്ന് മാനേജിങ് എഡിറ്ററായിരുന്ന വേണു ബാലകൃഷ്ണനോടാണ് സുജയ പാർവതി ഇപ്പോൾ കണക്കുതീർക്കുന്നത്. പുതുതായി വരുന്ന ബിഗ് ടിവിയിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ വേണു ആങ്കർ ചെയ്യണോ വേണ്ടേയെന്ന്

കൊച്ചി: പഴയ ചാനലിൽ മാനേജിങ് എഡിറ്ററായിരിക്കെ തന്നെ വാർത്താ വായനയിൽ നിന്ന് മാറ്റി നിർത്തിയയാളോട് പക വീട്ടി സുജയ പാർവതി. അന്ന് മാനേജിങ് എഡിറ്ററായിരുന്ന വേണു ബാലകൃഷ്ണനോടാണ് സുജയ പാർവതി ഇപ്പോൾ കണക്കുതീർക്കുന്നത്. പുതുതായി വരുന്ന ബിഗ് ടിവിയിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ വേണു ആങ്കർ ചെയ്യണോ വേണ്ടേയെന്ന് തീരുമാനിക്കാൻ അധികാരമുള്ള പദവിയിലാണ് സുജയ. ബിഗ് ടി വി ന്യൂസ് ഡയറക്ടറാണ് വേണു ബാലകൃഷ്ണൻ. പ്രായംകൊണ്ടും അനുഭവം കൊണ്ടും വേണുവിനേക്കാൾ എത്രയോ താഴെനിൽക്കുന്ന സുജയയാകട്ടെ ചാനൽ എഡിറ്ററും!
ഏഷ്യാനെറ്റിൽ നിന്നാണ് സുജയ പാർവതി റിപ്പോർട്ടർ ടിവിയിൽ എത്തുന്നത്. അന്നും വായനയിൽ വൈബ്രൻസി പ്രകടിപ്പിച്ചിരുന്ന സുജയ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. സുജയ എ ബി വി പി നേതാവായിരുന്നുവെങ്കിലും ഇപ്പോൾ സി പി ഐ എം നേതാവായ നികേഷ് കുമാറിന്റെ ചാനലിൽ മറ്റാരേക്കാളും പരിഗണന അവർക്ക് കിട്ടിത്തുടങ്ങി. വായനയിൽ സുജയ ശ്രദ്ധിക്കപ്പെടാനും തുടങ്ങി. ഇതോടെയാണ് വേണു ബാലകൃഷ്ണന്, സുജയയോട് കലി തുടങ്ങിയത്. സിപിഐഎം മേൽവിലാസമുള്ള വേണുബാകൃഷ്ണൻ സ്ഥാപനത്തിലെ പാർട്ടി അനുഭാവികളെ കൂട്ടുപിടിച്ചാണ് സുജയക്കെതിരെ നീക്കം തുടങ്ങിയത്.
വായനയിൽ ഭാഷാപരമായ പോരായ്മകളുണ്ട്, രാഷ്ട്രീയത്തിൽ വിവരമില്ല, ഓൺ എയറിൽ വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കുന്നു, അക്ഷരശുദ്ധിയില്ല, വാചകടമി മാത്രമേയുള്ളൂ തുടങ്ങി ബോഡി ഷെയിമിങ് ആരോപണം വരെ ഉയർത്തിയെന്നാണ് അക്കാലത്ത് റിപ്പോർട്ടർ ടിവിയിൽ ജോലി ചെയ്തിരുന്ന ഇവരുടെ സഹപ്രവർത്തകർ പറയുന്നത്. ഈ പ്രചാരണം ശക്തിപ്പെട്ടതോടെ നികേഷിന് സി പി ഐ എം അനുകൂലികൾക്ക് വഴങ്ങേണ്ടി വന്നു. അക്കാലത്തെ ബി ജെ പി നേതൃത്വത്തിനും ഇതിൽ അമർഷമുണ്ടായിരുന്നുവത്രെ. ബിജെപി നേതാക്കളുമായുള്ള നികേഷ് കുമാറിന്റെ അന്തർധാരയും തുരങ്ക സൗഹൃദവും ഉപയോഗപ്പെടുത്തി സുജയ ഒരിക്കൽ വാർത്താ വായനയിൽ തിരിച്ചെത്തി. എന്നാൽ സുജയയെ ആങ്കറാക്കാനുള്ള നികേഷന്റെ പിൻവാതിൽ നീക്കത്തിൽ കടുത്ത പ്രതിഷേധമാണ് ചാനൽ ഡസ്കിൽ ഉയർന്നത്. ഇടതു തീവ്രവാദ പാർട്ടി മുൻ പ്രവർത്തകനായ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ന്യൂസ് ഡസ്കിൽ വച്ച് പരസ്യമായി പൊട്ടിത്തെറിക്കുകയും നികേഷിനോട് തട്ടിക്കയറുകയും ചെയ്തു. അതോടെ സുജയയുടെ വായന, നാമമാത്രമായി മാറി. അന്ന് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് വേണു ബാലകൃഷ്ണനായിരുന്നു.
ബിഗ് ടിവിയിൽ ആദ്യമെത്തിയത് വേണുവാണ്. എഡിറ്ററാക്കാമെന്ന ഉറപ്പിലാണ് വേണു ബിഗ് ടിവിയിൽ ചേരുന്നത്. എന്നാൽ രണ്ട് മാസത്തിനകം കാര്യങ്ങൾ മാറിമറിഞ്ഞു. വേണുവിന്റെ മുകളിൽ എഡിറ്ററായി സുജയ പാർവതിയെത്തി. വേണുവിനേക്കാൾ ഉയർന്ന പദവി വേണമെന്ന നിബന്ധനയാണ് സുജയ മാനേജ്മെന്‍റിന് മുന്നിൽ വച്ചത്. അത് അവർ അംഗീകരിച്ചു. ഇതോടെ വേണു രണ്ടാമനായി മാറി. ലോഗോ ലോഞ്ച് സമയത്ത് ചാനൽ ഉടമകൾ ആദ്യം പരിചയപ്പെടുത്തിയത് സുജയ പാർവതിയെയാണ്. ഇതോടെ തന്റെ സ്ഥാനം താഴ്ന്നെന്ന് തിരിച്ചറിഞ്ഞ വേണു കടുത്ത അമർഷത്തിലാണ്.
വേണുവിനെയും ഉള്ളടക്കത്തിലെ ഇടതു ലൈനിനെയും വിശ്വസിച്ച് ചാനലിലെത്തിയവരും ഇതിന്റെ ഞെട്ടലിലാണ്. സുജയ വരും വരെ ചാനലിന്റെ അണിയറ പ്രവർത്തനങ്ങളിൽ മുന്നിൽനിന്നിരുന്ന വേണു ഇപ്പോൾ അതിൽ നിന്ന് പിൻമാറിയ നിലയിലാണ്. സുജയയുടെ വരവ് ന്യൂസ് ടീമിനെ രണ്ട് ചേരിയാക്കിയെന്ന് മാനേജ്മെന്‍റും വിലയിരുത്തുന്നു. സുജയയെ പുതിയ ചാനലിന്റെ തലപ്പത്ത് എത്തിക്കാനായത് രാഷ്ട്രീയ വിജയമായാണ് കേരളത്തിലെ ബി.ജെ.പിയും കാണുന്നത്. ഇടതുസംഘത്തിൽ നിന്ന് ചാനലിന്റെ നിയന്ത്രണം ഒഴിവാക്കാൻ ഇതോടെ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
