റിപ്പോർട്ടർ ടിവിക്ക് ഓണ അഭിമുഖം: രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയില്‍ അമർഷം
ഓണത്തോടനുബന്ധിച്ച് റിപ്പോർട്ടർ ടിവിക്ക് കുടുംബ അഭിമുഖം നൽകിയ മുതിർന്ന കോൺഗ്രസ് നേതാവും അഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് അനുകൂല സൈബർ ഗ്രൂപ്പുകളിൽ കടുത്ത അമർഷവും വിമർശനവും. ചാനൽ സംപ്രേഷണം ചെയ്യുന്ന ‘ചെന്നിത്തല കുടുംബ യൂണിറ്റ്’ എന്ന ഓണ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ വെട്ടിമാറ്റ

ഓണത്തോടനുബന്ധിച്ച് റിപ്പോർട്ടർ ടിവിക്ക് കുടുംബ അഭിമുഖം നൽകിയ മുതിർന്ന കോൺഗ്രസ് നേതാവും അഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് അനുകൂല സൈബർ ഗ്രൂപ്പുകളിൽ കടുത്ത അമർഷവും വിമർശനവും. ചാനൽ സംപ്രേഷണം ചെയ്യുന്ന ‘ചെന്നിത്തല കുടുംബ യൂണിറ്റ്’ എന്ന ഓണ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ വെട്ടിമാറ്റിയും ചുവന്ന ‘ക്രോസ് മാർക്ക്’ അടയാളപ്പെടുത്തിയുമാണ് കോൺഗ്രസ് പ്രവർത്തകരും അനുകൂല സോഷ്യൽ മീഡിയ പേജുകളും രംഗത്തെത്തിയിരിക്കുന്നത്.
മുൻകാലങ്ങളിൽ യു.ഡി.എഫിനെയും കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ട് വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു ചാനലിന്, പാർട്ടിയുടെ മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല തന്നെ കുടുംബസമേതം അഭിമുഖം നൽകിയതാണ് അണികളെ ചൊടിപ്പിച്ചത്. ‘ഐഎൻസി പോത്തന്നൂർ’ (inc_pothanoor) ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് സൈബർ ഹാൻഡിലുകളിലൂടെയാണ് പോസ്റ്ററിനു മുകളിൽ റെഡ് ക്രോസ്സ് രേഖപ്പെടുത്തി പരസ്യമായി രോഷം പ്രകടിപ്പിച്ചത്.
യു.ഡി.എഫിനെ നിരന്തരം കരിവാരിത്തേക്കാൻ ശ്രമിച്ച മാധ്യമസ്ഥാപനത്തിന് മുൻനിര നേതാക്കൾ തന്നെ ഇത്തരത്തിൽ അഭിമുഖങ്ങൾ നൽകുന്നത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്നാണ് വിമർശകരുടെ വാദം. തെരഞ്ഞെടുപ്പ് കാലങ്ങളിലനടക്കം പാർട്ടിക്കെതിരെ നിലപാടെടുത്ത ചാനലിനോട് മുതിർന്ന നേതാക്കൾ മൃദുസമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്ന് അണികൾ ചൂണ്ടിക്കാണിക്കുന്നു.
വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. വിഷയത്തിൽ രമേശ് ചെന്നിത്തലയോ കോൺഗ്രസ് നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഓണക്കാലത്ത് ഉയർന്നുവന്ന ഈ സൈബർ പ്രതിഷേധം പാർട്ടി കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
