Skip to content
Kerala

മൊട്ടത്തൊണ്ട് പൊളിക്കുമ്പോള്‍, റിപ്പോർട്ടറിലും പീഡനം, പ്രതികരിച്ചപ്പോൾ ലീവ് തരാതെ പ്രതികാരം: മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ നെറ്റ്‌വർക്കിന്റെ ന്യൂസ് ഡെസ്‌കിൽ തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി മാധ്യമപ്രവർത്തക അഞ്ജന അനിൽ കുമാർ. ബലാത്സംഗ ശ്രമം അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പരാതി നൽകാൻ യുവതികൾ ഭയക്കുന്നതെന്തുകൊണ്ട് എ

N

News Desk

Published on: 28 Aug 2025, 5:16 pm

പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ നെറ്റ്‌വർക്കിന്റെ ന്യൂസ് ഡെസ്‌കിൽ തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി മാധ്യമപ്രവർത്തക അഞ്ജന അനിൽ കുമാർ. ബലാത്സംഗ ശ്രമം അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പരാതി നൽകാൻ യുവതികൾ ഭയക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയായാണ് തനിക്കുണ്ടായ ദുരനുഭവം അഞ്ജന ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നെഴുതിയത്.

അഞ്ജനയുടെ വെളിപ്പെടുത്തൽ പ്രകാരം, കഴിഞ്ഞ മെയ് മാസത്തിൽ മൂന്ന് ദിവസത്തെ ഡെപ്യൂട്ടേഷനിൽ ന്യൂസ് ഡെസ്‌കിൽ ജോലി ചെയ്യാനെത്തിയപ്പോഴാണ് സംഭവം. അടുത്ത സുഹൃത്തായി കണ്ടിരുന്ന ഒരു സഹപ്രവർത്തകനിൽ നിന്നും മോശമായ ഒരു അനുഭവം നേരിടേണ്ടി വന്നു. സംഭവിച്ചതിന്റെ ഞെട്ടലിൽ അപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഇതിനെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകരായ സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ, പരാതി നൽകിയാൽ അത് തനിക്കാണ് ദോഷകരമായി ബാധിക്കുക എന്ന ഉപദേശമാണ് ലഭിച്ചത്. “പരാതി നൽകിയാൽ പിന്നീട് അതിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്നത് ഞാൻ തന്നെയായിരിക്കും” എന്ന് തിരിച്ചറിഞ്ഞതിനാൽ ഔദ്യോഗികമായി പരാതി നൽകിയില്ല. എന്നാൽ പ്രതികരിക്കാൻ തീരുമാനിച്ച അഞ്ജന, അടുത്ത ദിവസം തന്നെ ആ വ്യക്തിക്ക് ശക്തമായ മറുപടി നൽകി.

മറുപടി നൽകിയതിന് ശേഷം പല ഭാഗത്തുനിന്നും ഫോൺ കോളുകൾ വന്നുവെങ്കിലും, താൻ എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ആരും തിരക്കിയില്ലെന്നും അഞ്ജന പറയുന്നു. സംഭവം എല്ലാവരും മറന്ന ശേഷമാണ് ഈ വിഷയത്തിന്റെ പേരിൽ താൻ മാറ്റിനിർത്തപ്പെടുന്നു എന്ന് അഞ്ജന തിരിച്ചറിയുന്നത്. ഒരു മെഡിക്കൽ എമർജൻസി ആവശ്യത്തിന് ലീവ് ചോദിച്ചപ്പോൾ അത് നിഷേധിക്കപ്പെട്ടു. ലീവ് നിഷേധിച്ചതിന് പിന്നിൽ പഴയ സംഭവമാണെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. തന്നെ ജോലിയിൽ നിന്ന് പുറത്താക്കാൻ അവർക്ക് ഉദ്ദേശമില്ലായിരുന്നു എന്നും, കുറച്ചുദിവസം ഓടിക്കുകയും വട്ടം കറക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും അഞ്ജന ആരോപിക്കുന്നു.

ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, പരാതി നൽകാൻ ആവശ്യപ്പെടുന്നത് എളുപ്പമാണെന്നും എന്നാൽ അതിന് ശേഷം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ കാരണം പലരും അതിൽ നിന്നും പിന്തിരിയുമെന്നും അഞ്ജന തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യുമ്പോൾ മാധ്യമസ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം വിഷയങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അഞ്ജന കൂട്ടിച്ചേർത്തു.

Related Stories