ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം, കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര നിരക്ക് കുറച്ചു
മലബാറിലെ ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കിൽ കുറവുണ്ടാകും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രയ്ക്ക് വിമാന ടിക്കറ്റിന് ₹1,07,000 രൂപയാകും ചെലവ്. കഴിഞ്ഞ വർഷം ഇത് ₹1,25,000 രൂപയായിരുന്നു. അതായത്, മുൻ വർഷത്തെ അപേക്ഷിച്ച് ₹18,000 രൂപയുടെ കുറവാണ് ഉണ്ടായിര

മലബാറിലെ ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കിൽ കുറവുണ്ടാകും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രയ്ക്ക് വിമാന ടിക്കറ്റിന് ₹1,07,000 രൂപയാകും ചെലവ്. കഴിഞ്ഞ വർഷം ഇത് ₹1,25,000 രൂപയായിരുന്നു. അതായത്, മുൻ വർഷത്തെ അപേക്ഷിച്ച് ₹18,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
നിരക്ക് കുറയാനുള്ള പ്രധാന കാരണം, മുൻപ് എയർ ഇന്ത്യ മാത്രം പങ്കെടുത്തിരുന്ന ടെൻഡറിലേക്ക് ഇത്തവണ ആകാശ എയർലൈൻസും സൗദിയ എയർലൈനും ഉൾപ്പെടെ കൂടുതൽ വിമാനക്കമ്പനികൾ പങ്കെടുത്തതാണ്.
ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാർ ആശ്രയിച്ചിരുന്ന കരിപ്പൂരിൽ യാത്രനിരക്ക് വർധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കൂടുതൽ വിമാനക്കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ച് നിരക്ക് കുറയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും എംപിമാരും ഹജ്ജ് കമ്മിറ്റിയും നടത്തിയ ഇടപെടലുകളുടെ വിജയം കൂടിയാണ് പുതിയ തീരുമാനം.
എങ്കിലും, പുതിയ നിരക്ക് കൊച്ചി (₹87,000), കണ്ണൂർ (₹89,000) വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളേക്കാൾ കൂടുതലാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
