റാപ്പര്‍ വേടന് വീണ്ടും കുരുക്കില്‍, ബലാത്സംഗ ആരോപണവുമായി യുവ ഡോക്ടര്‍
തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രശസ്ത റാപ്പര്‍ വേടനെതിരെ (ഹിരണ്‍ ദാസ് മുരളി) തൃക്കാക്കര പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം മുതലെടുത്ത് വേടന് കടുത്ത ചതിക്ക് ഇരയാക്കി എന്നാണ് ഡ

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രശസ്ത റാപ്പര്‍ വേടനെതിരെ (ഹിരണ്‍ ദാസ് മുരളി) തൃക്കാക്കര പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം മുതലെടുത്ത് വേടന് കടുത്ത ചതിക്ക് ഇരയാക്കി എന്നാണ് ഡോക്ടറുടെ മൊഴി.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിലും മറ്റ് പലയിടങ്ങളിലും വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന വാക്ക് വിശ്വസിപ്പിച്ചാണ് ഇയാള്‍ പീഡനം തുടര്‍ന്നത്. എന്നാല്‍ 2023-ല്‍, യുവതി ‘ടോക്സിക്’ ആണെന്നും ‘സ്വാര്‍ത്ഥ’യാണെന്നും ആരോപിച്ച് വേടന് ബന്ധത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.
ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കി പോലീസിനെ സമീപിച്ചതെന്നാണ് യുവതി പറയുന്നത്. ഇന്നലെ രാത്രിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വേടനെതിരെ മുന്‍പും ‘മീ ടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍ ഈ കേസ് കൂടുതല്‍ ഗൗരവത്തോടെയാണ് പോലീസ് പരിഗണിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
