Skip to content
Kerala

വേടനെതിരായ ബലാത്സംഗ കേസ്: വെട്ടിലായി ഇസ്ലാമിസ്റ്റുകളും മീഡിയാ വണ്ണും

കൊച്ചി: ദളിത്, സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കി ശ്രദ്ധേയനായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തതോടെ, അദ്ദേഹത്തെ മുമ്പ് പിന്തുണച്ചിരുന്ന മാധ്യമങ്ങളും സൈബര്‍ ആക്ടിവിസ്റ്റുകളും പ്രതിരോധത്തില്‍. ഗായകന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ പ്രകീര്‍ത്തിച്ച് എപ്പോഴും രംഗത്തെത്താ

N

News Desk

Published on: 31 Jul 2025, 11:53 pm

വേടനെതിരായ ബലാത്സംഗ കേസ്: വെട്ടിലായി ഇസ്ലാമിസ്റ്റുകളും മീഡിയാ വണ്ണും

കൊച്ചി: ദളിത്, സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കി ശ്രദ്ധേയനായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തതോടെ, അദ്ദേഹത്തെ മുമ്പ് പിന്തുണച്ചിരുന്ന മാധ്യമങ്ങളും സൈബര്‍ ആക്ടിവിസ്റ്റുകളും പ്രതിരോധത്തില്‍. ഗായകന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ പ്രകീര്‍ത്തിച്ച് എപ്പോഴും രംഗത്തെത്താറുളള മീഡിയ വണ്‍ ചാനലും ‘മൗദൂദികള്‍’ അടക്കമുളള ഇസ്ലാമിസ്റ്റ് സൈബര്‍ ഇടങ്ങളും നിലവില്‍ മൗനത്തിലൊളിച്ചിരിക്കുകയാണ്.

ഇതോടെ ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ നേരിടുന്നത്. വേടന്റെ സംഗീതത്തിലെ ജാതി വിരുദ്ധ, ബിജെപി ഭരണകൂട വിരുദ്ധ നിലപാടുകളെ ഉയര്‍ത്തിക്കാട്ടി ‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന പരിപാടിയിലൂടെ നിരവധി തവണ അദ്ദേഹത്തെ പുകഴ്ത്തിയ ചാനലാണ് മീഡിയ വണ്‍. എന്നാല്‍, ബലാത്സംഗം പോലുള്ള ഗുരുതരമായ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ ചാനല്‍ ഇതേക്കുറിച്ച് കാര്യമായ വാര്‍ത്ത നല്‍കുകയോ ഔട്ട് ഓഫ് ഫോക്കസില്‍ ചര്‍ച്ച സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിശബ്ദത മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതും ഇരട്ടത്താപ്പാണെന്നും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയരുന്നുണ്ട്.

സമാനമായ രീതിയില്‍, വേടനെ ഒരു പ്രതിരോധത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഇസ്ലാമിസ്റ്റ് സൈബര്‍ സ്പേസുകളും പൂര്‍ണ്ണമായ മൗനത്തിലാണ്. സാമൂഹിക നീതിയുടെയും പുരോഗമന രാഷ്ട്രീയത്തിന്റെയും വക്താവായി വേടനെ അവതരിപ്പിച്ചിരുന്ന പല ആക്ടിവിസ്റ്റുകളും പ്രൊഫൈലുകളും ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതെസമയം ചില ലിബറല്‍ ആക്റ്റിവിസ്റ്റുകള്‍ ഇപ്പോഴും വേടനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലൈംഗിക കേസായതിനാല്‍ ഇസ്ലാമിസ്റ്റ് സൈബര്‍ പോരാളികള്‍ക്ക് അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയുമുണ്ട്.

തങ്ങള്‍ക്ക് സൗകര്യപ്രദമായ വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും അല്ലാത്തവയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഈ ‘സെലക്ടീവ് മൗനം’ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയം വിവാദമായതോടെ, വേടന്റെ മുന്‍കാല പിന്തുണക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

Related Stories