Skip to content
Kerala

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിൽ കൂടിക്കാഴ്ച്ച നടത്തി കന്യാസ്ത്രീകൾ

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മതപരിവർത്തന, മനുഷ്യക്കടത്ത് ആരോപണങ്ങളിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത കന്യാസ്ത്രീകൾ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഡൽഹിയിൽ വെച്ച് സന്ദർശിച്ചു. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനോടൊപ്പമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയില

N

News Desk

Published on: 16 Aug 2025, 3:20 pm

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിൽ കൂടിക്കാഴ്ച്ച നടത്തി കന്യാസ്ത്രീകൾ

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മതപരിവർത്തന, മനുഷ്യക്കടത്ത് ആരോപണങ്ങളിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത കന്യാസ്ത്രീകൾ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഡൽഹിയിൽ വെച്ച് സന്ദർശിച്ചു. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനോടൊപ്പമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

ജാമ്യത്തിലിറങ്ങിയ ശേഷം ഇതാദ്യമായാണ് ഇവർ ഡൽഹിയിൽ എത്തുന്നത്. കേസിന്റെ നിയമപരമായ കാര്യങ്ങളും തുടർനടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായതെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ നൽകുന്ന സൂചന.

Related Stories