Skip to content
Kerala

മഴ വീണ്ടും ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 6 മുതൽ 8 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

W

web desk

Published on: 5 Nov 2026, 9:40 am

മഴ വീണ്ടും ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നവംബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് യെല്ലോ അലർട്ട് സൂചിപ്പിക്കുന്നത്. ഇന്ന് (വ്യാഴം) ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള അലർട്ടില്ല. അതുകൊണ്ട് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

നവംബർ 8 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.

മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പുകൾക്കനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാം.

Related Stories