വീണ്ടും ‘പെട്ടി’ വിവാദം: നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പോലീസ്
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എം.പി.യും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്ത് വെച്ചായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി പോലീസ് ഉദ്യോഗസ്ഥർ പരി

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എം.പി.യും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്ത് വെച്ചായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയിലുണ്ടായിരുന്നത്.
നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന എൽ.ഡി.എഫ്. ആരോപണത്തിന് പിന്നാലെ, യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ കള്ളപ്പണം കടത്തിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ആ പരിശോധനയിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ച ശേഷം, കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
