കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം നിയമപരമായി നേരിടും; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തനിക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്ത്. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം കാലം വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന

തനിക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്ത്. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം കാലം വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇതിനുപുറമെ, ‘സത്യമേവ ജയതേ’ എന്ന് ഇൻസ്റ്റാഗ്രാമിലും അദ്ദേഹം കുറിച്ചിട്ടുണ്ട്.
അതിജീവിത നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. വാട്‌സ്ആപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും അടക്കമുള്ള തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതി തുടർനടപടികൾക്കായി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും എം.എൽ.എ ഓഫീസ് അടച്ചിട്ട നിലയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
