രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലെന്ന് സൂചന; എം.എൽ.എ ഓഫീസ് പൂട്ടി, മുന്‍കൂർ ജാമ്യത്തിന് ശ്രമിക്കുന്നു
ലൈംഗികാതിക്രമ പരാതിയിൽ അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഒളിവിലായതായി സൂചന. പാലക്കാട്ടെ എം.എൽ.എ ഓഫീസ് അടച്ചിട്ട നിലയിലാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. രാഹുല്‍ മുന്

ലൈംഗികാതിക്രമ പരാതിയിൽ അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഒളിവിലായതായി സൂചന. പാലക്കാട്ടെ എം.എൽ.എ ഓഫീസ് അടച്ചിട്ട നിലയിലാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. രാഹുല്‍ മുന്‍കൂർ ജാമ്യപേക്ഷയ്ക്ക് ശ്രമിക്കുന്നതായും സൂചനയുണ്ട്.
ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, പരാതി നൽകിയതിന് പിന്നാലെ അദ്ദേഹം ഓഫീസ് അടച്ച് സ്ഥലം വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ട അതിജീവിത, രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെ താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. “കുറ്റം ചെയ്തിട്ടില്ലാന്നുള്ള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
