രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം, തമസ്ക്കരിച്ച് ദേശാഭിമാനിയും ജന്മഭൂമിയും
രാജ്യത്തെ പിടിച്ചുകുലുക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരിയാനയിലെ ‘വോട്ട് കൊള്ള’ ആരോപണം തമസ്ക്കരിച്ച് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യും ആര്‍എസ്എസ് മുഖപത്രമയ ‘ജന്മഭൂമി’യും. തങ്ങളുടെ ഒന്നാം പേജില്‍ നിന്നാണ് ഇരുവരും ഈ വാര്‍ത്ത ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബി.ജെ.പി വോട്ട

രാജ്യത്തെ പിടിച്ചുകുലുക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരിയാനയിലെ ‘വോട്ട് കൊള്ള’ ആരോപണം തമസ്ക്കരിച്ച് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യും ആര്‍എസ്എസ് മുഖപത്രമയ ‘ജന്മഭൂമി’യും. തങ്ങളുടെ ഒന്നാം പേജില്‍ നിന്നാണ് ഇരുവരും ഈ വാര്‍ത്ത ഒഴിവാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബി.ജെ.പി വോട്ട് മോഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇരു പത്രങ്ങളുടെയും ഈ സമീപനം.
‘ദേശാഭിമാനി’യുടെ ഒന്നാം പേജില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട യാതൊരു വാര്‍ത്തയും ഉള്‍പ്പെടുത്തിയിട്ടില്ല. പകരം എസ്ഐആറിനെതിരെ കേരളം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്ത്തയ്്ക്കാണ് വലിയ പ്രാധാന്യം നല്‍കിയിട്ടുള്ളത്.
ഒന്‍പതാം പേജിലാണ രാഹുലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ദേശാഭിമാനി റിപ്പോര്‍്ട്ട് ചെയ്തിരിക്കുന്നത്. ‘ബിജെപി ഹരിയാന പിടിച്ചത് വോട്ട് തട്ടിപ്പിലൂടെ: രാഹുല്‍’ തലക്കെട്ടില്‍ എന്ന ഒരു മൂന്ന് കോളം വാര്‍ത്തയില്‍ അത് ഒതുക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ബ്രസീലിയന്‍ മോഡിലനെ കുറിച്ച് ഒരു പെട്ടിക്കോളം വാര്‍ത്തയും കൊടുത്തു.
ബി.ജെ.പി.യുടെ മുഖപത്രമായ ‘ജന്മഭൂമി’, രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി വന്ന ഹരിയാന മുഖ്യമന്ത്രി നായബ് സൈനിയുടെ പ്രസ്താവന ഉള്‍പ്പെടെയുള്ള വാര്‍ത്താ കൊടുത്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ കുറിച്ച് മിണ്ടിയില്ല.
അതെസമയം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സിപിഎം മുഖ പത്രം ഈ വാര്‍്ത്ത തമസ്ക്കരിക്കും വിധം റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമായിട്ടും, ഇരു പത്രങ്ങളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
