‘വിദേശത്ത് പോകരുത്, സ്വര്‍ണ്ണം വാങ്ങരുത്’ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ഭരണ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍
ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും ഭരണ പരാജയത്തിന്റെ തെളിവുകളാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും, പെട്രോൾ ഉപയോഗം കുറയ്ക്കാനും, കഴിയുന്നവർ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാ

ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും ഭരണ പരാജയത്തിന്റെ തെളിവുകളാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും, പെട്രോൾ ഉപയോഗം കുറയ്ക്കാനും, കഴിയുന്നവർ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനും പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തെ വിമർശിച്ചുകൊണ്ടാണ് രാഹുൽ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള പരാജയമാണ് ഇത്തരം അഭ്യർഥനകളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പന്ത്രണ്ട് വർഷത്തെ ഭരണത്തിന് ശേഷം എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണ് പ്രധാനമന്ത്രി രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഓരോ തവണയും ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ നയങ്ങൾ നടപ്പിലാക്കുന്നതിന് പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് മോദി സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. യുദ്ധം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് കൃത്യമായ ധാരണയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെപ്പോലെ പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനം ലാഭിക്കുന്നതിനായി മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിദേശയാത്രകൾ കുറയ്ക്കണമെന്നും ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചത്. എന്നാൽ ഈ നടപടികൾ സാമ്പത്തിക തകർച്ചയുടെയും ഭരണപരമായ വീഴ്ചകളുടെയും പ്രതിഫലനമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
