രാഹുലിന്‍റെ പിന്‍ഗാമിയാര്? കുപ്പായം തയ്പ്പിച്ച് അബിനും അഭിജിത്തും, ചർച്ചകൾ സജീവം
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ ഡൽഹിയിൽ ഇരുന്ന് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണ്. ഗ്രൂപ്പ് സമവാക്യങ്ങളും യുവ

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ ഡൽഹിയിൽ ഇരുന്ന് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണ്. ഗ്രൂപ്പ് സമവാക്യങ്ങളും യുവനേതാക്കളുടെ പ്രവർത്തന മികവും പരിഗണിച്ച് നിരവധി പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പിൽ രാഹുലിന് തൊട്ടുപിന്നിൽ എത്തിയ അബിൻ വർക്കിയുടെ പേരാണ് സാധ്യതകളിൽ മുൻപന്തിയിലുള്ളത്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അതനുസരിച്ച് അബിൻ അധ്യക്ഷനാകണമെന്നും ഒരു വിഭാഗം ശക്തമായി വാദിക്കുന്നു.
എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി ജെ.എസ്. അഖിൽ, കെ.എസ്.യു. മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് എന്നിവരാണ് പരിഗണനയിലുള്ള മറ്റു പ്രമുഖർ. ഇരുവരും സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ മുൻ ജില്ലാ പ്രസിഡന്റുമായ ഒ.ജെ. ജനീഷ്, നിലവിൽ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയിൽ എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
വിവിധ ഗ്രൂപ്പുകളുടെ താല്പര്യങ്ങളും രാഹുൽ ഗാന്ധിയുടെ നിലപാടും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കുമോ അതോ പുതിയൊരാളെ സമവായത്തിലൂടെ കണ്ടെത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
