ആർ. ശ്രീലേഖയുടെ പേരിനൊപ്പമുളള ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേരിനൊപ്പമുള്ള ‘ഐപിഎസ്’ എന്ന പദവി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സർവീസിൽ നിന്നും വിരമിച്ച ശ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേരിനൊപ്പമുള്ള ‘ഐപിഎസ്’ എന്ന പദവി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സർവീസിൽ നിന്നും വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയെത്തുടർന്ന് ചില സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളിൽ നിന്നും ഫ്ലക്സുകളിൽ നിന്നും ‘ഐപിഎസ്’ എന്ന് എഴുതിയ ഭാഗം കമ്മിഷൻ നീക്കം ചെയ്തു. ഇതിന് പിന്നാലെ, ബിജെപി പ്രവർത്തകർ തന്നെ ‘റിട്ടയേർഡ്’ എന്ന് എഴുതിച്ചേർക്കുകയായിരുന്നു.
ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥിയായ ശ്രീലേഖയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലെ ബോർഡിൽ ഇപ്പോൾ ആർ. ശ്രീലേഖ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവർക്കും തന്നെ അറിയാമെന്നാണ് ശ്രീലേഖയുടെ പ്രതികരണം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
