Skip to content
Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പിണകം മാറിയെന്നും പി.വി അൻവർ

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി.വി. അൻവർ അറിയിച്ചു. പ്രാദേശിക തലത്തിൽ സഖ്യങ്ങൾ രൂപീകരിക്കുമെന്നും, യു.ഡി.എഫിന്റെ ഒരു ഘടകക്ഷിയായിരിക്കും തന്റെ പാർട്ടി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത

N

News Desk

Published on: 24 Sept 2025, 5:35 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പിണകം മാറിയെന്നും പി.വി അൻവർ

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്ന്  പി.വി. അൻവർ അറിയിച്ചു. പ്രാദേശിക തലത്തിൽ സഖ്യങ്ങൾ രൂപീകരിക്കുമെന്നും, യു.ഡി.എഫിന്റെ ഒരു ഘടകക്ഷിയായിരിക്കും തന്റെ പാർട്ടി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര കക്ഷികളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഫാസിസ്റ്റ് കക്ഷികളുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്നും അൻവർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ തിരഞ്ഞെടുപ്പോടെ അവസാനിച്ചെന്നും, പിണക്കം വെച്ചു പുലർത്തേണ്ട ആവശ്യമില്ലെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories