Skip to content
Kerala

ഷാജന്‍ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വർഗീയവാദി, മൊസാദിന്‍റെ സഹായം ലഭിക്കുന്നു, ആഞ്ഞടിച്ച് പി.വി. അൻവർ

കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വർഗീയവാദിയാണ് ഷാജൻ സ്‌കറിയ എന്നും അദ്ദേഹം മൊസാദിന്റെ സഹായം ലഭിക്കുന്ന ഏജന്റാണെന്നും അൻവർ ആരോപിച്ചു. ഷാജൻ സ്‌കറിയയോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയം നിർത്തിപ്പോവുകയാണെന്നും, ഇക്കാര്യത്തിൽ താൻ മുൻപെടുത്ത നിലപാടിൽ അന്നും ഇന്നും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

W

web desk

Published on: 18 Nov 2026, 10:13 am

ഷാജന്‍ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വർഗീയവാദി, മൊസാദിന്‍റെ സഹായം ലഭിക്കുന്നു, ആഞ്ഞടിച്ച് പി.വി. അൻവർ

വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ വീണ്ടും രംഗത്ത്. കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വർഗീയവാദിയാണ് ഷാജൻ സ്‌കറിയ എന്നും അദ്ദേഹം മൊസാദിന്റെ സഹായം ലഭിക്കുന്ന ഏജന്റാണെന്നും അൻവർ ആരോപിച്ചു. ഷാജൻ സ്‌കറിയയോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയം നിർത്തിപ്പോവുകയാണെന്നും, ഇക്കാര്യത്തിൽ താൻ മുൻപെടുത്ത നിലപാടിൽ അന്നും ഇന്നും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ കടന്നുകയറി ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുക എന്നതാണ് ഷാജൻ സ്‌കറിയയുടെ രീതിയെന്ന് പി.വി. അൻവർ വിമർശിച്ചു. അയാളെ ഭയപ്പെടുന്ന ഒരുപാട് ആളുകൾ സമൂഹത്തിലുണ്ട്. അത്തരത്തിൽ ഭയമുള്ളവരായിരിക്കാം ഷാജനെ ബഹുമാനിക്കാനും ആദരിക്കാനും പോകുന്നതെന്നും, എന്നാൽ തനിക്ക് അത്തരം ഭയമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന തന്റെ നിലപാട് പി.വി. അൻവർ വീണ്ടും ആവർത്തിച്ചു. ബേപ്പൂർ മണ്ഡലത്തിൽ പരാജയപ്പെടുകയാണെങ്കിൽ കെടിഡിസി ചെയർമാൻ സ്ഥാനം നൽകണമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ താൻ ആവശ്യപ്പെട്ടിരുന്നതാണെന്നും യുഡിഎഫ് നേതാക്കൾ അത് സമ്മതിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബേപ്പൂരിൽ മത്സരരംഗത്തിറങ്ങുന്നതിന് മുൻപ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ളവരിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നുവെന്ന് അൻവർ പറയുന്നു. മുൻ സർക്കാരിനെതിരായ പോരാട്ടങ്ങളിലും മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലും നിർണായക പങ്കുവഹിച്ച തനിക്ക് ഈ പദവിക്ക് പൂർണ്ണ അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

Related Stories