ധന്‍ഖറിന്റെ രാജി, എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ശ്രീധരന് പിള്ള
കോഴിക്കോട്: ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയുടെ ബന്ധപ്പെട്ട് വ്യത്യസ്ത പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ ഗവര്‍ണറുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ജഗദീപ് ധന്‍ഖറിന്റെ രാജിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. യഥാര്‍ഥ ചിത്രം എന്താണെന്ന് തനിക്കറിയില്ല.

കോഴിക്കോട്: ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയുടെ ബന്ധപ്പെട്ട് വ്യത്യസ്ത പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ ഗവര്‍ണറുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ജഗദീപ് ധന്‍ഖറിന്റെ രാജിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
യഥാര്‍ഥ ചിത്രം എന്താണെന്ന് തനിക്കറിയില്ല. പത്രവാര്‍ത്തകളില്‍ പലതും കാണുന്നുണ്ട്. അതിന്റെയൊന്നും നിജസ്ഥിതി അറിയില്ല. നിഗൂഢതകളുടെ ചുരുള്‍ അഴിയുമ്പോഴല്ലേ സത്യം അറിയാന്‍ കഴിയൂവെന്നും ശ്രീധരന്‍പിള്ള പറയുന്നു. മലയാള ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീധരന് പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
2022 ആഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധന്‍ഖറിന് രണ്ട് വര്‍ഷം ഇനിയും ബാക്കിയിരിക്കേയാണ് പൊടുന്നനെ രാജിവെച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജി. ആരോഗ്യപരിരക്ഷക്ക് മുന്‍ഗണന നല്‍കിയും വൈദ്യോപദേശം കണക്കിലെടുത്തും ഭരണഘടനയുടെ 67(എ) അനുഛേദം അനുസരിച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ധന്‍ഖര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയത്.
എന്നാല്‍, ആരോഗ്യ കാരണങ്ങള്‍ക്കപ്പുറം മറ്റു വല്ലതും കൊണ്ടാകാം രാജിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രംഗത്തുവന്നു. കാരണം ഉപരാഷ്ട്രപതി എന്ന നിലക്ക് 23ന് ജയ്പൂരില്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് രാജ്യസഭ സെക്രട്ടേറിയേറ്റ് അറിയിച്ച ശേഷമാണ് അപ്രതീക്ഷിതമായ രാജി.
രാജ്യസഭ ചെയര്മാന് എന്ന നിലയില്‍ പ്രതിപക്ഷവുമായും പ്രതിപക്ഷ നേതാവുമായും നിരന്തരം കൊമ്പുകോര്‍ത്ത ധന്‍ഖര്‍ തന്റെ പദവിയില്‍ മൂന്ന് വര്‍ഷം തികക്കുന്നതിന് മുമ്പാണ് പൊടുന്നനെ പടിയിറങ്ങുന്നത്. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായുളള അഭിപ്രായ ഭിന്നതയാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
