Skip to content
Kerala

പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു

കേരളത്തിലെ പ്രമുഖ ഫോറൻസിക് വിദഗ്ധയും മുൻ ഫോറൻസിക് മേധാവിയുമായ ഡോ. ഷെർളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1979-ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷെർളി വാസു, പിന്നീട് സംസ്ഥാന ഫോറൻസിക് സർജനായി സേവനമനുഷ്ഠിച്ചു. 1995-ൽ കോട്ടയം മെഡിക്കൽ

N

News Desk

Published on: 4 Sept 2025, 3:24 pm

പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു

കേരളത്തിലെ പ്രമുഖ ഫോറൻസിക് വിദഗ്ധയും മുൻ ഫോറൻസിക് മേധാവിയുമായ ഡോ. ഷെർളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1979-ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷെർളി വാസു, പിന്നീട് സംസ്ഥാന ഫോറൻസിക് സർജനായി സേവനമനുഷ്ഠിച്ചു.

1995-ൽ കോട്ടയം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായി ചുമതലയേറ്റ അവർ, 2017-ലാണ് വിരമിച്ചത്. നിരവധി നിർണായക കേസുകളിൽ പോലീസിന് വിലപ്പെട്ട സഹായം നൽകിയിട്ടുള്ള ഡോക്ടറാണ് ഷെർളി വാസു.

ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ അവരുടെ വിദഗ്ദ്ധ അഭിപ്രായങ്ങൾ നിർണായകമായിരുന്നു. ഫോറൻസിക് ശാസ്ത്രരംഗത്ത് കേരളത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വമാണ് ഷെർളി വാസു.

Related Stories