Skip to content
Kerala

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. ദീർഘകാലമായി മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ഫാറൂഖിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റായി ദീർഘകാലം സ

N

News Desk

Published on: 8 Aug 2026, 11:20 am

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. ദീർഘകാലമായി മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ഫാറൂഖിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.

കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം കേരള നദ്‌വത്തുൽ മുജാഹിദിന്റെ (കെ.എൻ.എം) വിവിധ  ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. കൂടാതെ കേരള ഹിലാൽ കമ്മിറ്റി ചെയർമാനായും അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു.

മദീന സർവകലാശാലയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ അബ്ദുൽ ഹമീദ് മദീനി, പ്രശസ്തമായ ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചിന്തകൻ, മികച്ച പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം മലയാളത്തിലും അറബിയിലുമായി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 4.15-ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ നടക്കും. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

Related Stories