Skip to content
Kerala

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; യാത്രാദുരിതത്തിന് സാധ്യത

തിരിവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴിച്ച ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്. തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണറുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവ

N

News Desk

Published on: 7 Jul 2025, 2:02 pm

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; യാത്രാദുരിതത്തിന് സാധ്യത

തിരിവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴിച്ച ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.

തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണറുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്. പണിമുടക്ക് സാധാരണക്കാരായ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കും.

ഇന്ന് ഉച്ചയോടെ നടന്ന ചര്‍ച്ചയില്‍, വിഷയം പഠിക്കാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൃത്യമായ ഉറപ്പുകളൊന്നും നല്‍കാതെയുള്ള ഈ ആവശ്യം സമരസമിതി തള്ളി. മുന്‍പ് പലതവണ ചര്‍ച്ചകള്‍ നടന്നിട്ടും ഫലമുണ്ടാവാത്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ബസുടമകള്‍ അറിയിച്ചു.

വര്‍ധിച്ചുവരുന്ന ഡീസല്‍ വിലയും അറ്റകുറ്റപ്പണിച്ചെലവുകളും കാരണം നിലവിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് ഒട്ടും പ്രായോഗികമല്ലെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സഷന്‍ നിരക്ക് കാലോചിതമായി പരിഷ്‌കരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് അവരുടെ നിലപാട്.

നാളത്തെ സൂചനാ പണിമുടക്ക് സര്‍ക്കാരിനൊരു മുന്നറിയിപ്പ് മാത്രമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഈ മാസം 22-നകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, അന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ച് സമരം ശക്തമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്ക് പ്രഖ്യാപിച്ചതോടെ, ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവര്‍ ആശങ്കയിലാണ്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ യാത്രാക്ലേശം രൂക്ഷമാകാനാണ് സാധ്യത.

Related Stories