മദ്യപിച്ച് വാഹനമോടിച്ചു, പോലീസ് പിടിയിലായി വിവാദ വൈദികന് ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍
മാനന്തവാടി: നിരവധി മുസ്ലിം വിരുദ്ധ വീഡിയോകളിലൂടെയും ലൗ ജിഹാദ് പ്രചാരണങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ കത്തോലിക്കാ വൈദികന് ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. സീറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപതയുടെ മുന്‍ പി.ആര്.ഒ. ആയിരുന്ന ഇദ്ദേഹം നിലവില്‍ രൂപതയുടെ വിദ്യാഭ്

മാനന്തവാടി: നിരവധി മുസ്ലിം വിരുദ്ധ വീഡിയോകളിലൂടെയും ലൗ ജിഹാദ് പ്രചാരണങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ കത്തോലിക്കാ വൈദികന് ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. സീറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപതയുടെ മുന്‍ പി.ആര്.ഒ. ആയിരുന്ന ഇദ്ദേഹം നിലവില്‍ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സി.ഇ.ഒ. ആണ്.
കഴിഞ്ഞ മാസം 11-ന് രാത്രി 12:30-ന്, മനുഷ്യജീവന് അപകടകരമായ വിധത്തില്‍ KL 72 D 5931 എന്ന വാഹനമോടിച്ച് വരുന്നതിനിടെയാണ് ഫാ. നോബിളിനെ വയനാട് തിരുനെല്ലി പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ രക്തത്തില്‍ 173mg/100 ml മദ്യത്തിന്റെ അംശം കണ്ടെത്തി, ഇത് നിയമപരമായി അനുവദനീയമായതിലും വളരെ കൂടുതലാണെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ക്രൈം നമ്പര്‍ 477/2025 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

dgp report in governor sfi conflict – 1
എന്നാല്‍, തനിക്കെതിരെ പോലീസ് കേസെടുത്തത് സത്യമാണെന്നും എന്നാല്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നുമാണ് ഫാ. നോബിളിന്റെ നിലപാട്.
വിവാദങ്ങളുടെ മുന്‍കാല ചരിത്രം
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ ‘കൈയ്യല്ല, തലയാണ് വെട്ടേണ്ടിയിരുന്നത്’ എന്ന് ലേഖനമെഴുതിയാണ് ഫാ. നോബിള്‍ പാറയ്ക്കല്‍ കുപ്രസിദ്ധി നേടുന്നത്. ഇതിനുപുറമെ, നിരവധി മുസ്ലിം വിരുദ്ധ വീഡിയോകള്‍ നിര്‍മ്മിക്കുകയും ലൗ ജിഹാദ് എന്ന പ്രചാരണം ഏറ്റെടുത്ത് പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് 2019-ല്‍ ഇയാള്‍ക്കെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്തിരുന്നു.
സഭയുടെ നിലപാടും വിമര്‍ശനവും
സംസ്ഥാനത്ത് മദ്യപാനം വര്‍ധിക്കുന്നതിനെതിരെ കത്തോലിക്കാ സഭയും കെ.സി.ബി.സി. ജാഗ്രതാ സമിതിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് വൈദികന് തന്നെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്. മദ്യത്തിന്റെ സ്വാധീനത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ എക്സൈസ് കമ്മീഷണറെ കൂട്ടുപ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട കെ.സി.ബി.സി. ജാഗ്രതാ സമിതി ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
