വി ഡി സതീശനെതിരെ കൊച്ചിയിൽ ഫ്ലക്സ്; പിആർ വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ നോക്കേണ്ടെന്ന് വിമർശനം
സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന ഫ്ലക്സ് ബോർഡുകൾ എറണാകുളം ഡിസിസി ഓഫീസിന് എതിർവശത്തായി പ്രത്യക്ഷപ്പെട്ടു. ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് സതീശനെതിരെ ബോർഡുകൾ ഉയർന്നിരിക്കുന്നത്. പിആർ വ

സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന ഫ്ലക്സ് ബോർഡുകൾ എറണാകുളം ഡിസിസി ഓഫീസിന് എതിർവശത്തായി പ്രത്യക്ഷപ്പെട്ടു. ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് സതീശനെതിരെ ബോർഡുകൾ ഉയർന്നിരിക്കുന്നത്.
പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ ഗ്രൂപ്പ് പോര് മുറുകുന്നു എന്ന സൂചനയാണ് ഈ സംഭവം നൽകുന്നത്. പിആർ ഏജൻസികളുടെ സഹായത്തോടെ സതീശൻ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് മറുവിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ചെന്നിത്തലയെ അനുകൂലിച്ചും സതീശനെ കടന്നാക്രമിച്ചും ഫ്ലക്സ് ഉയർന്നതോടെ വരും ദിവസങ്ങളിൽ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന് ഉറപ്പായി. സതീശൻ പക്ഷത്തിന് പുറമെ കെ സി വേണുഗോപാൽ പക്ഷവും തങ്ങളുടെ നീക്കങ്ങളുമായി സജീവമാണ്.
മുഖ്യമന്ത്രി ചർച്ചകൾക്ക് എഐസിസി നിർദ്ദേശപ്രകാരം കെപിസിസി കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് ഈ പരസ്യ പ്രതിഷേധം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എല്ലാ പ്രമുഖ നേതാക്കളെയും വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ ഈ വിലക്കിനിടയിലും ചെന്നിത്തലയെ അനുകൂലിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ പരസ്യം വന്നതും ഇപ്പോൾ സതീശനെതിരെ ഫ്ലക്സ് ഉയർന്നതും ഹൈക്കമാൻഡിനെ വെല്ലുവിളിക്കുന്നതിന് തുല്യമായി. മാധ്യമങ്ങളാണ് കോൺഗ്രസിലെ മുഖ്യമന്ത്രി പോരിന് കാരണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്.
കോൺഗ്രസിലെ ഈ പരസ്യപ്പോരിൽ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയർന്നതായി വാർത്തകൾ വന്നത് കോൺഗ്രസിലെ മറ്റ് ചേരികളെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്നും കേരള കോൺഗ്രസ് (ജോസഫ്) നേതാവ് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു. ഘടകകക്ഷികൾ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
