Skip to content
Kerala

ഘര്‍വാപസി പ്രസംഗം : സമസ്തയെയും ജിഫ്രി തങ്ങളെയും കടന്നാക്രമിച്ച് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍

കോട്ടക്കല്‍ : കാന്തപുരം വിഭാഗം അടക്കം സംഘടനയില്‍ നിന്ന് വിട്ടുപോയവര്‍ സമസ്തയിലേക്ക് തിരിച്ചുവരണമെന്ന ജിഫ്രി തങ്ങളുടെ കുണിയ പ്രസംഗം കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ ഉണ്ടാക്കിയ രോഷം പ്രകടമാകുന്നതായിരുന്നു കോട്ടക്കല്‍ സമ്മേളനത്തില്‍ പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നടത്തിയ പ്രസംഗം. പ്രകോപന ഭാഷ ഉ

N

News Desk

Published on: 15 Feb 2026, 6:24 pm

ഘര്‍വാപസി പ്രസംഗം : സമസ്തയെയും ജിഫ്രി തങ്ങളെയും കടന്നാക്രമിച്ച് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍

കോട്ടക്കല്‍ : കാന്തപുരം വിഭാഗം അടക്കം സംഘടനയില്‍ നിന്ന് വിട്ടുപോയവര്‍ സമസ്തയിലേക്ക് തിരിച്ചുവരണമെന്ന ജിഫ്രി തങ്ങളുടെ കുണിയ പ്രസംഗം കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ ഉണ്ടാക്കിയ രോഷം പ്രകടമാകുന്നതായിരുന്നു കോട്ടക്കല്‍ സമ്മേളനത്തില്‍ പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നടത്തിയ പ്രസംഗം. പ്രകോപന ഭാഷ ഉപയോഗിച്ച പൊന്‍മള ഇ കെ സമസ്തയുടെ നാല്‍പത് മുശാവറ അംഗങ്ങളുടെ പേര് പൊതുമധ്യത്തില്‍ പറയാമോ എന്ന് വെല്ലുവിളിച്ചു. മുശാവറയിലുള്ള എല്ലാ രാഷ്ട്രീയ നേതാക്കളുടെ പേര് കൂടി പറഞ്ഞാലും നേതൃസ്ഥാനത്തുള്ള ആലിമിന്‍റെ ( പണ്ഡിതന്‍റെ) പേര് പറയാനാകില്ലെന്നും പൊന്‍മള പറഞ്ഞു.

സമസ്തയുടെ പഴയ നേതാക്കളെല്ലാം വലിയ പണ്ഡിതരായിരുന്നു. സമൂഹം അവര്‍ക്ക് വലിയ പ്രാധാന്യം നല്‍കി സമസ്ത പണ്ഡിത സഭ വീണ്ടും ഉന്നതങ്ങളിലേക്ക് ഉയര്‍ന്നു. അതിനിടെ ചിലര്‍ക്ക് പലതും നഷ്ടപ്പെട്ടു. അഹ് ലുസ്സുന്ന അല്ലാത്ത , നിസാര കാര്യങ്ങള്‍ക്ക് വേണ്ടി അവരാണ് സമസ്തയുടെ തനിമ ഉപേക്ഷിച്ച് പോയത്.
ആ തനിമ വിട്ടു കളഞ്ഞപ്പോള്‍ രാഷ്ട്രീയക്കാരെ പോലെ അവര്‍ സമുദായത്തിന്‍റെ മുന്‍നിരയില്‍ നിന്നും പിന്നോട്ട് പോയി.

സമസ്തയുടെ ആദര്‍ശത്തില്‍ ഉറച്ചു നിന്നവരോട് നിങ്ങള്‍ക്ക് നൂറുകൊല്ലമായോ എന്ന് ചോദിക്കുന്നവരുണ്ട്. സമസ്തയുടെ പണ്ഡിതരെ കൈവിട്ട് വിലകുറഞ്ഞ രാഷ്ട്രീയക്കാരുടെ കൂടെ നിന്നവരാണ് അവര്‍. അവര്‍ക്ക് പലതും നഷ്ടപ്പെട്ടു പോയി. നൂറ് വര്‍ഷം കൈമോശം വന്നു പോയി. അവര്‍ പലതിലും തര്‍ക്കത്തിലാണെന്നും പൊന്‍മള പറഞ്ഞു.

സമസ്തയുടെ നേതാക്കന്‍മാരായി നടക്കുന്ന ഇവര്‍ ആദ്യം സമസ്തയുടെ ചരിത്രം വായിക്കണം. എന്താണ് സമസ്ത എന്നറിയാത്ത ചിലര്‍ സമസ്തയെ കുറിച്ച് പറയുന്നതാണ് പ്രശ്നം. ഈ കാലത്തോളം സമസ്തയുമായി ഒരു ബന്ധവുമില്ലാത്ത ആളളുകള്‍ സമസ്തയുടെ പദവിയിലേക്ക് കയറി വന്നാല്‍ അവരൊക്കെ എന്തിനെ കുറിച്ചാണ് അറിയുക.
അവര്‍ക്ക് എന്തിനെ കുറിച്ചാണ് പറയാന്‍ ധൈര്യമുണ്ടാകുക. ഇതൊക്കെ മനസിലാക്കിയിട്ട് വേണം സമസ്തയുടെ പ്രസിഡണ്ടും സെക്രട്ടറിയും ആവാന്‍. സമസ്തയുടെ ഒരു ചരിത്രവും ഇവര്‍ക്ക് പറയാനാകില്ല . സമസ്തയുടെ ആശയവും ആദര്‍ശവുമെങ്കിലും മനസിലാക്കിയാല്‍ മതി.

അത് മനസിലാക്കാന്‍ പോലും കഴിയാത്തവര്‍ സമസ്തയുടെ ആളുകളായി വന്നു. സമസ്തയുടെ ആദര്‍ശം അറിയുന്നവരാണ് അനുയായികളും നേതാക്കളും ആകേണ്ടതെന്നും തക്ബീര്‍ വിളികള്‍ക്കിടെ പൊന്‍മള പറഞ്ഞു.

Related Stories