Skip to content
Kerala

കുളം ഉദ്ഘാടനം: അവഹേളന പോസ്റ്റുമായി കാന്തപുരം വിഭാഗം നേതാവ്

മലപ്പുറം: പെരിന്തൽമണ്ണ തോണിക്കരയിൽ ജനപ്രതിനിധികളെ വെള്ളത്തിലേക്ക് തള്ളിയിട്ട് നടത്തിയ വ്യത്യസ്തമായ കുളം ഉദ്ഘാടനത്തിനെതിരെ പരിഹാസവും അവഹേളനവുമായി കാന്തപുരം വിഭാഗം നേതാവ് രംഗത്ത്. ‘പികെഎം സഖാഫി ഇരിങ്ങല്ലൂർ’ എന്ന കാന്തപുരം വിഭാഗം നേതാവാണ് ഫേസ്ബുക്കിലൂടെ ഉദ്ഘാടനച്ചടങ്ങിനെ അശ്ശീല ഭാഷയില്‍ പരിഹസിച്ചത്. “ആ

N

News Desk

Published on: 6 Oct 2026, 5:05 pm

കുളം ഉദ്ഘാടനം: അവഹേളന പോസ്റ്റുമായി കാന്തപുരം വിഭാഗം നേതാവ്

മലപ്പുറം: പെരിന്തൽമണ്ണ തോണിക്കരയിൽ ജനപ്രതിനിധികളെ വെള്ളത്തിലേക്ക് തള്ളിയിട്ട് നടത്തിയ വ്യത്യസ്തമായ കുളം ഉദ്ഘാടനത്തിനെതിരെ പരിഹാസവും അവഹേളനവുമായി കാന്തപുരം വിഭാഗം നേതാവ് രംഗത്ത്. ‘പികെഎം സഖാഫി ഇരിങ്ങല്ലൂർ’ എന്ന കാന്തപുരം വിഭാഗം നേതാവാണ്  ഫേസ്ബുക്കിലൂടെ  ഉദ്ഘാടനച്ചടങ്ങിനെ അശ്ശീല ഭാഷയില്‍ പരിഹസിച്ചത്.

“ആ കുളം ഉദ്ഘാടനം ഉണ്ടല്ലോ അതൊരു ഒന്നൊന്നരയായിപ്പോകുന്നു. ഇനി എല്ലാ ഉദ്ഘാടനവും ഇങ്ങനെയൊക്കെയാവട്ടെ. കളിച്ച് കുളിച്ച് മദിച്ച് രസിച്ച് ഹരോ ഹരോ! ഉന്ത് തള്ള്‍‍ ഞെക്ക് പിഴി்ச்சിൽ ഉഴിച്ചിൽ രസോ രസം മഹാ രസം…. പാണക്കാട്ട് നിന്ന് ഇജാസത്ത് കിട്ടിക്കാണും..!?” എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റിലെ വരികളിൽ പിന്നീട് തിരുത്തലുകൾ വരുത്തിയതായും എഡിറ്റിംഗ് ഹിസ്റ്ററിയില്‍ വ്യക്തമാണ്. എന്നാല്‍ അശ്ശീല പരാമർശം അതേപടി തുടർന്നു.

മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ നടന്ന നവീകരിച്ച കുളത്തിന്റെ സമർപ്പണ ചടങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചടങ്ങിനിടെ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെ കുളത്തിലേക്ക് തള്ളിയിടുകയും, തുടർന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളി നാടിന് സമർപ്പിക്കുകയുമായിരുന്നു. ജനപ്രതിനിധികളുടെ ഈ വേറിട്ട ‘വെറൈറ്റി’ ആഘോഷം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ, ഈ ആഘോഷത്തിനെതിരെ ഉയർന്ന പരിഹാസ പോസ്റ്റ് ലീഗ് പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കാന്തപുരം വിഭാഗം നേതാവിന്റെ അധിക്ഷേപകരമായ പോസ്റ്റിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Related Stories