കശ്മീരില്‍ പുസ്തകശാലകളില്‍ വ്യാപക റെയ്ഡ്; 25 പുസ്തകങ്ങള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തം
ശ്രീനഗര്‍: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണകൂടം ‘കണ്ടുകെട്ടിയതായി’ പ്രഖ്യാപിച്ച 25 പുസ്തകങ്ങള്‍ പിടിച്ചെടുക്കുന്നതിനായി കശ്മീര്‍ താഴ്വരയിലെ പുസ്തകശാലകളില്‍ വ്യാപകമായി റെയ്ഡ് നടത്തി ജമ്മു കശ്മീര്‍ പോലീസ്. ഇതോടെ ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ പ്രമുഖ എഴുത്തുകാരും രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകള

ശ്രീനഗര്‍: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണകൂടം ‘കണ്ടുകെട്ടിയതായി’ പ്രഖ്യാപിച്ച 25 പുസ്തകങ്ങള്‍ പിടിച്ചെടുക്കുന്നതിനായി കശ്മീര്‍ താഴ്വരയിലെ പുസ്തകശാലകളില്‍ വ്യാപകമായി റെയ്ഡ് നടത്തി ജമ്മു കശ്മീര്‍ പോലീസ്. ഇതോടെ ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ പ്രമുഖ എഴുത്തുകാരും രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ (SKICC) നടക്കുന്ന ചിനാര്‍ പുസ്തകമേള 2025-ലും പോലീസ് പരിശോധന നടത്തി. ‘എ.ജി. നൂറാനിയുടെ ‘ദി കശ്മീര്‍ ഡിസ്പ്യൂട്ട്, 1947-2012′ എന്ന പുസ്തകം കൈവശമുണ്ടോ എന്ന് പോലീസ് ചോദിച്ചു. നിരോധിച്ച പുസ്തകങ്ങളൊന്നും ഞങ്ങളുടെ പക്കല്‍ ലഭ്യമല്ല,’ ഒരു വില്പ്പനക്കാരന് പേര് വെളിപ്പെടുത്താതെ പറഞ്ഞു. മില്ലി പബ്ലിക്കേഷന്‍സ് പോലുള്ള പ്രസാധകരുടെ സ്റ്റാളുകളില്‍ ഇസ്ലാമിക പണ്ഡിതനായ മൗലാനാ മൗദൂദിയുടെ പുസ്തകങ്ങളുണ്ടോ എന്നും പോലീസ് തിരക്കി.
‘തെറ്റായ ആഖ്യാനങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നു’ എന്ന് ആരോപിച്ചാണ് ബുധനാഴ്ച ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 25 പുസ്തകങ്ങള്‍ നിരോധിച്ചത്. ശ്രീനഗര്‍, അനന്ത്നാഗ്, ഗാന്ദര്‍ബല്‍, ഹന്ദ്വാര തുടങ്ങിയ ജില്ലകളിലെ പുസ്തകശാലകളില്‍ റെയ്ഡ് നടത്തിയതായി പോലീസ് അറിയിച്ചു.
പ്രമുഖ എഴുത്തുകാരായ എ.ജി. നൂറാനി, അരുന്ധതി റോയ്, സുമിത്ര ബോസ്, ആയിഷ ജലാല്‍, അനുരാധ ഭാസിന്, സ്റ്റീഫന്‍ പി. കോഹന്, മൗലാന മൗദൂദി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ നിരോധിച്ച നടപടിക്കെതിരെ വലിയ എതിര്‍പ്പാണ് ഉയരുന്നത്.
തന്റെ പുസ്തകം നിരോധിച്ചതിനെതിരെ എഴുത്തുകാരനായ അനുരാധ ഭാസിന് തന്നെ രംഗത്തെത്തി. ‘നിരോധിച്ച പുസ്തകങ്ങളെല്ലാം മികച്ച ഗവേഷണം നടത്തി എഴുതിയവയാണ്, ഒന്നുപോലും തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നില്ല. എന്റെ പുസ്തകത്തില്‍ തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്ന ഒരൊറ്റ വാക്ക് തെളിയിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു’ അനുരാധ ഭാസിന് പറയുന്നു.
‘ഇത് വിയോജിപ്പുകളെ സെന്‍സര്‍ഷിപ്പിലൂടെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്’ എന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ പിള്ളയും കശ്മീര്‍ മുന്‍ മധ്യസ്ഥ രാധാ കുമാറും സഹ-അധ്യക്ഷരായ ജമ്മു കശ്മീരിലെ മനുഷ്യാവകാശ ഫോറം പ്രസ്താവനയില്‍ പറഞ്ഞു. ‘വരും ദിവസങ്ങളില്‍ ഈ പുസ്തകങ്ങള്‍ കൈവശം വെക്കുന്നത് പോലും കുറ്റകരമാക്കിയേക്കാം. യുഎപിഎ, പിഎസ്എ പോലുള്ള കരിനിയമങ്ങള്‍ ചുമത്താന്‍ ഇത്തരം റെയ്ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടും. ഈ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണം’ ഫോറം ആവശ്യപ്പെട്ടു.
പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളെ നിശബ്ദമാക്കില്ലെന്നും അവയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയേയുള്ളൂവെന്നും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. ‘ജനാധിപത്യപരമായ ശബ്ദങ്ങളെയും മൗലികാവകാശങ്ങളെയും അടിച്ചമര്‍ത്തുന്നത് കശ്മീരിലെ അന്യവല്‍ക്കരണവും അവിശ്വാസവും വര്‍ദ്ധിപ്പിക്കും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
പുസ്തകങ്ങള്‍ ശരിക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ നിരോധനം ശരിയാണെന്നും, എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായ ഒരു ആഖ്യാനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രശ്നമാണെന്നും ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ഇമ്രാന് നബി ദാര്‍ പറഞ്ഞു. ‘ചരിത്രപരമായ വസ്തുതകളെ മായ്ച്ചുകളയാന്‍ പുസ്തക നിരോധനത്തിന് കഴിയില്ല’ എന്ന് ഹുറിയത്ത് ചെയര്മാന് മിര്‍വായിസ് ഉമര്‍ ഫാറൂഖും പ്രതികരിച്ചു. സിപിഐ(എം) നേതാവ് എം.വൈ. തരിഗാമി ഇതിനെ ‘അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നാക്രമണം’ എന്ന് വിശേഷിപ്പിക്കുകയും വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
