Skip to content
Kerala

പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലീസില്‍ നിന്ന് പുറത്താക്കി, തിരിച്ചെടുക്കാന്‍ ട്രിബൂണല്‍ ഉത്തരവിട്ടിട്ടും നടപ്പിലാക്കിയില്ല, കുടുംബം പുലര്‍ത്താന്‍ അനസ് ആക്രികടയില്‍

പോപുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് പോലീസ് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട ഇടുക്കി ജില്ലയിലെ പി.കെ അനസ്, നാല് വർഷമായി ആക്രിക്കടയിൽ ജോലി ചെയ്യുന്നു. അനസിനെ കുറ്റവിമുക്തനാക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും സർവീസിൽ തിരിച്ചെടുക്കാത്തതാണ് അദ്ദേഹത്തിന്റെ ദുരിതം നീളാൻ കാരണം. എസ്.ഡി.പി.

N

News Desk

Published on: 9 Sept 2025, 2:16 pm

പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലീസില്‍ നിന്ന് പുറത്താക്കി, തിരിച്ചെടുക്കാന്‍ ട്രിബൂണല്‍ ഉത്തരവിട്ടിട്ടും നടപ്പിലാക്കിയില്ല, കുടുംബം പുലര്‍ത്താന്‍ അനസ് ആക്രികടയില്‍

പോപുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് പോലീസ് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട ഇടുക്കി ജില്ലയിലെ പി.കെ അനസ്, നാല് വർഷമായി ആക്രിക്കടയിൽ ജോലി ചെയ്യുന്നു. അനസിനെ കുറ്റവിമുക്തനാക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും സർവീസിൽ തിരിച്ചെടുക്കാത്തതാണ് അദ്ദേഹത്തിന്റെ ദുരിതം നീളാൻ കാരണം.

എസ്.ഡി.പി.ഐക്കും പോപുലർ ഫ്രണ്ടിനും വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഇടുക്കിയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന അനസിനെ 2021 ഡിസംബറിൽ സസ്പെൻഡ് ചെയ്യുകയും, തുടർന്ന് 2022 ഫെബ്രുവരിയിൽ പിരിച്ചുവിടുകയും ചെയ്തു.

അനസിനെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി

ഒരു രാത്രിയിൽ വീടിനടുത്തുള്ള ഗ്രൗണ്ടിൽ സംശയാസ്പദമായ രണ്ട് വാഹനങ്ങൾ കണ്ടപ്പോൾ, അയൽവാസിയായ ഷാനവാസ് അനസിന് വാഹനങ്ങളുടെ നമ്പർ കൈമാറി. തന്റെ ഫോണിലെ ക്രൈം ഡ്രൈവ് സംവിധാനം ഉപയോഗിച്ച് ഈ വാഹനങ്ങളുടെ ആർ.സി. വിവരങ്ങൾ പരിശോധിച്ച അനസ്, അത് ഷാനവാസിന് വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തു. വാഹന ഉടമകളുടെ വിവരങ്ങൾ ഹിന്ദു നാമധാരികളുടേതായിരുന്നെങ്കിലും, അവർക്ക് ബി.ജെ.പി.യോ ആർ.എസ്.എസ്. ബന്ധമോ ഇല്ലായിരുന്നു. എന്നാൽ, അന്നത്തെ ഇടുക്കി ഡി.വൈ.എസ്.പി. ഈ സംഭവത്തെ ‘159 ബി.ജെ.പി – ആർ.എസ്.എസ്. പ്രവർത്തകരുടെ ഡാറ്റാബേസ് മുസ്ലിം തീവ്രവാദികൾക്ക് ചോർത്തി നൽകി’ എന്ന പേരിൽ വർഗീയവൽക്കരിച്ച് ദേശീയതലത്തിൽ വലിയ വാർത്തയാക്കി. ഈ ആരോപണത്തെ തുടർന്ന് ബി.ജെ.പി. അനസിന്റെ വീടിന് നേരെ മാർച്ച് നടത്തുകയും, ഭയന്ന് അനസും കുടുംബവും താമസം മാറുകയും ചെയ്തു.

കോടതി വിധി അനുകൂലം, നടപടി വൈകുന്നു

തെളിവുകളില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ അനസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. 2024 സെപ്റ്റംബറിൽ ട്രിബ്യൂണൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും, പിരിച്ചുവിടൽ നടപടി റദ്ദാക്കുകയും ചെയ്തു. ആവശ്യമെങ്കിൽ നിയമപ്രകാരമുള്ള അന്വേഷണം നടത്താമെന്നും ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് വന്ന് ഒരു വർഷമായിട്ടും അനസിനെ സർവീസിൽ തിരിച്ചെടുത്തിട്ടില്ല.

ഇതിനിടെയാണ് സസ്പെൻഷനിലുള്ള പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനസിന്റെ ദുരിതജീവിതം വീണ്ടും പൊതുസമൂഹത്തിൽ എത്തിച്ചത്. ജോലി പോയതോടെ ഭാര്യ പിതാവിന്റെ ആക്രിക്കടയിൽ ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുകയാണ് അനസ്. ട്രിബ്യൂണൽ ഉത്തരവ് വന്ന് ഒരു വർഷം പിന്നിട്ടിട്ടും ഇടുക്കി ജില്ലാ പോലീസ് മേധാവി ‘വേണമെങ്കിൽ അന്വേഷണം നടത്താം’ എന്ന ഭാഗം മാത്രം പരിഗണിച്ച് വാക്കാൽ ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവിന്റെ പകർപ്പ് ഓഗസ്റ്റ് 21-ന് മാത്രമാണ് അനസിന് ലഭിച്ചത്.

പോലീസിന്റെ സൽപ്പേര് സംരക്ഷിക്കാൻ പ്രചരിപ്പിക്കുന്ന വ്യാജങ്ങൾ, ഏതൊരാൾക്കും എതിരെ തിരിയാമെന്നും അപ്പോൾ ഒറ്റപ്പെട്ടുപോകുമെന്നും അനസ് അനുഭവിച്ചറിഞ്ഞുവെന്ന് ഉമേഷ് വള്ളിക്കുന്ന് തന്റെ പോസ്റ്റിൽ പറയുന്നു. അനസ് ദുരിതത്തിലായിരുന്നപ്പോൾ താനുൾപ്പെടെ ആരും അദ്ദേഹത്തെ വിളിക്കാനോ സഹായിക്കാനോ ധൈര്യം കാണിച്ചില്ലെന്നും ഉമേഷ് കൂട്ടിച്ചേർത്തു.

Related Stories