പിഎം ശ്രീ ‘സിപിഐ നേതാക്കളുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കി’ മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളിൽ നിന്നുണ്ടായ പ്രതികരണങ്ങളിൽ തനിക്കുണ്ടായ വേദന തുറന്നു പ്രകടിപ്പിച്ചു. കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ധാരണാപത്രം ഒപ്പിട്ടതിനെതിരെ എൽ.ഡി.എഫ്. ഘടകകക്ഷിയായ സിപിഐ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളിൽ നിന്നുണ്ടായ പ്രതികരണങ്ങളിൽ തനിക്കുണ്ടായ വേദന തുറന്നു പ്രകടിപ്പിച്ചു. കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ധാരണാപത്രം ഒപ്പിട്ടതിനെതിരെ എൽ.ഡി.എഫ്. ഘടകകക്ഷിയായ സിപിഐ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വൈകാരിക പ്രതികരണം. സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരു മാധ്യമം തെറ്റായി വാർത്ത നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ബിനോയ് വിശ്വത്തെ താൻ നേരിൽ കണ്ടു. പൊതുവിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് അദ്ദേഹത്തിന് നല്ല മതിപ്പാണുള്ളതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
