Skip to content
Kerala

പിഎം ശ്രീ വിഷയത്തിലും പ്രശ്നം വഷളാക്കിയത് സിപിഐ; രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി

പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങൾ വഷളാക്കിയത് സിപിഐയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. സിപിഐ ഇപ്പോൾ അധികാരത്തിനു വേണ്ടി തങ്ങളുടെ നിലപാടുകളും ആശയങ്ങളും മാറ്റുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് സിപിഐ മുഖപ

N

News Desk

Published on: 25 Aug 2026, 1:39 pm

പിഎം ശ്രീ വിഷയത്തിലും പ്രശ്നം വഷളാക്കിയത് സിപിഐ; രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി

പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങൾ വഷളാക്കിയത് സിപിഐയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. സിപിഐ ഇപ്പോൾ അധികാരത്തിനു വേണ്ടി തങ്ങളുടെ നിലപാടുകളും ആശയങ്ങളും മാറ്റുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് സിപിഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ വന്ന ലേഖനത്തിന് പിന്നാലെയാണ് സിപിഐ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് ശിവൻകുട്ടി രംഗത്തെത്തിയത്.

പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐയും സത്യൻ മൊകേരിയും രാഷ്ട്രീയ മര്യാദ ലംഘിക്കുകയാണ് ചെയ്തതെന്നും ശിവൻകുട്ടി പറഞ്ഞു. ഉപനേതൃ പദവിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ചത് ജനാധിപത്യപരമായ നിലപാടാണ്. പ്രായോഗിക രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സിപിഐയിൽ മുന്നണി വിപുലീകരണത്തിനുള്ള താല്പര്യം കാണുന്നില്ലെന്നും, പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ ഉപനേതൃ സ്ഥാനം നേരത്തെ മുതൽ സിപിഎമ്മാണ് വഹിക്കുന്നത്. മുന്നണിയിലെ വിഷയങ്ങൾ പത്രങ്ങളിലൂടെ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും സിപിഐ മുന്നണി മര്യാദ പാലിക്കണമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സിപിഐക്കുള്ള മന്ത്രിസ്ഥാനം വേറെ ആർക്കെങ്കിലും നൽകാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മുന്നണി നിയമങ്ങൾ പാലിച്ചാണ് പിണറായി വിജയൻ സംസാരിച്ചതെന്നും, ജനയുഗത്തിലെ ലേഖനത്തിന് പാർട്ടി നേതൃത്വം വ്യക്തമായ മറുപടി പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

അതേസമയം, ഉപനേതൃ പദവി വിഷയത്തിൽ പിണറായി വിജയന്റെ നിലപാടിനെതിരെ മുൻ മന്ത്രിയും സിപിഐ നേതാവുമായ പി. പ്രസാദ് രംഗത്തെത്തി. പ്രതിപക്ഷ ഉപനേതൃ പദവിയിൽ ഏകപക്ഷീയമായി ഒരാൾക്കും തീരുമാനമെടുക്കാൻ കഴിയില്ലെന്ന് പ്രസാദ് പറഞ്ഞു. തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും എൽഡിഎഫിൽ ഏറ്റവും കൂടുതൽ വിട്ടുവീഴ്ച ചെയ്തിട്ടുള്ള പാർട്ടി സിപിഐയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകകക്ഷികളുടെ ആവശ്യങ്ങൾ വാർത്താസമ്മേളനത്തിൽ തള്ളിപ്പറയുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും പി. പ്രസാദ് മുന്നറിയിപ്പ് നൽകി.

Related Stories